വീണ്ടും കാജല്‍ അഗര്‍വാള്‍ – ഒന്‍പത് മാസം പ്രായമായ മകന് നീല്‍, പുഷപ്പ് ചെയ്യുന്ന വീഡിയോയുമായി…..
ആരാധകരുടെ പ്രിയനടി കോവിഡിന്റെ ഇടവേളയില്‍ വിവാഹിതയായിരുന്നില്ല എങ്കില്‍ എപ്പോഴും സജീവമായി സിനിമയില്‍ ഉണ്ടാകുമായിരുന്നു ഒന്നിനും കാത്തു നില്‍ക്കാതെ കാജല്‍ അഗര്‍വാള്‍ വിവാഹിതയായി അമ്മയായി..
ഇപ്പോള്‍ മകനെ വിട്ടുനില്‍ക്കാന്‍ കഴിയാതെ നടി അവന്റെ കുഞ്ഞു ചിരികളും കളികളും കണ്ടു ആനന്ദിക്കുകയാണ്. അതിനിടയില്‍ ആരാധകര്‍ക്ക് വേണ്ടി മകന്റെ ഒരു വീഡിയോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരസുന്ദരി.. മകനൊപ്പം സമയം ചിലവഴിക്കുന്നതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍. മകന് നീല്‍ കിച്ലുവിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി കാജല്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നീലിന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കാജല്‍. ‘അവന് എന്തിനാണ് പരിശീലനം നടത്തുന്നതെന്ന് ആലോചിച്ച് ഞാന്‍ അദ്ഭുതപ്പെടുന്നു’ എന്ന കുറിപ്പോടെയാണ് കാജല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നീലിന്റെ പുഷ്അപ് പോസാണ് വീഡിയോയിലുള്ളത്.
ഇതിന് താഴെ നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്. ഒളിമ്പിക്സാണ് അവന്റെ ലക്ഷ്യം എന്നായിരുന്നു ഒരു കമന്റ്. അമ്മയെ പോലെയാണ് മകനെന്നും സിക്സ് പാക്കിനായുള്ള ശ്രമമാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. കാജലിനും ബിസിനസുകാരനായ ഗൗതം കിച്ച്ലുവിനും കഴിഞ്ഞ ഏപ്രില്‍ 19-നാണ് മകന് ജനിച്ചത്. ‘നീല്‍ കിച് ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും’ എന്ന കുറിപ്പോടെയാണ് മകനൊപ്പമുള്ള ആദ്യ ചിത്രം താരം പങ്കുവെച്ചത്. FC