ആരതി കൃഷ്ണ പൊളിയാണ് കാര്യം തുറന്നു പറഞ്ഞു സംസാരിക്കാനറിയില്ല രണ്ടു പോസ്സ് കാണിക്കാം.. കാണിച്ചു….
വലിയ വേദികളോ ആളുകളോ മുന്നില്‍ ഉണ്ടെങ്കില്‍ പലര്‍ക്കും ചങ്കിടിക്കും എന്നാല്‍ ചങ്കിടിപ്പ് സംസാരിക്കാന്‍ പറഞ്ഞപ്പോഴായിരുന്നു ആരതിക്ക് പക്ഷെ താരം പറഞ്ഞത് ചങ്കുകള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്, ഫിറ്റ്നസ് ഫ്രീക്കുകളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ആരതി കൃഷ്ണ. കഴിഞ്ഞ തവണ മിസ് കേരള ഫിറ്റ്നസ് കിരീടം നേടിയതും ആരതിയാണ്. ഒരു സാധാരണ പെണ്‍കുട്ടിയായിരുന്ന അവര്‍ ഫിറ്റ്നസ് ഫ്രീക്കായി വളര്‍ന്നത് കഠിനാധ്വാനത്തിലൂടെ മാത്രമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് ഒരുപാട് ആരാധകരുണ്ട്.
ആരതിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഫിറ്റ്നസ് സെന്റര്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെ എടുത്ത വീഡിയോയാണിത്. രണ്ട് വാക്ക് സംസാരിക്കാന്‍ ആരതിയോട് സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. സംസാരിച്ച് ശീലമില്ലാത്തതിനാല്‍ അതിന് പകരം രണ്ട് പോസുകള്‍ കാണിക്കാമെന്നായിരുന്നു ആരതിയുടെ മറുപടി. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.
നിങ്ങളുടെ അധ്വാനത്തെ ഒരിക്കലും വില കുറച്ചുകാണില്ലെന്നും ഒരുപാട് ബഹുമാനമുണ്ടെന്നും ആളുകള്‍ പ്രതികരിച്ചു. ചിലര്‍ പരിഹസിച്ചും കമന്റുകള്‍ എഴുതിയിട്ടുണ്ട്. ‘അവളുടെ ബൈസെപ്സിന്റെ പകുതി പോലും ഇല്ലാത്തവന്മാരാണ് നെഗറ്റീവ് കമന്റ് അടിക്കുന്നത്’ എന്നായിരുന്നു ഈ പരിഹാസങ്ങള്‍ക്ക് മറ്റൊരാള്‍ നല്കിയ മറുപടി. ആരതി നിങ്ങളുടെ കരുത്തളക്കാന്‍ ഇവിടെ ആരും വളര്‍ന്നിട്ടില്ല. FC