നടന് കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ രണ്ടാം വിവാഹം.. എങ്ങിനെ ഞാന്‍ ജീവിക്കുമെന്ന് രേണുതന്നെ പറയുന്നു…
കൊല്ലം ഒന്ന് തികയാന്‍ പോകുന്നു കൊല്ലം സുധി മരിച്ചിട്ട്.. അതിനിടയില്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലം സുധിയുടെ ഭാര്യ രേണു എത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ലെന്നും കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
സുധി മരിച്ച് ഒരു വര്‍ഷം ആകുന്നതിന് മുമ്പ് തന്നെ ഞാന്‍ വേറെ കെട്ടും, മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍ നിന്നും അടിച്ചിറക്കും എന്ന രീതിയിലുള്ള നെഗറ്റീവ് കമന്റുകളൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. എല്ലാവരോടുമായി എനിക്ക് ഒന്ന് മാത്രമാണ് പറയാനുള്ളത്. ഞാന്‍ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. അതിന് പലവിധ കാരണങ്ങളുണ്ട്. അതെല്ലാം എന്റെ ഉള്ളില്‍ തന്നെ കിടക്കട്ടെ. എന്ത് തന്നെയായാലും മരണം വരെ ഇങ്ങനെ പോകും. എന്നെ നന്നായി അറിയുന്ന ആളുകള്‍ക്ക് അറിയാം ഞാന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്ന്.
സുധിച്ചേട്ടനെ പോലെ ആകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. പിന്നെ മക്കള്‍, സുധിച്ചേട്ടന്റേയും എന്റെയും മക്കളായി തന്നെ ജീവിക്കണം. വേറെ ഒരാള്‍ വന്നാല്‍ അത് അങ്ങനെ ആയിരിക്കണമെന്നില്ല. എന്നും രേണു പറയുന്നു.. FC