താരപുത്രിയും നടിയുമായ ഇഷയും വേര്‍പിരിയുകയാണ്.. 11 വര്‍ഷ ദാമ്പത്യം മതിയായി.. നല്ല സമയം തീര്‍ന്നു, ഇനി മക്കള്‍…
ആര്‍ഭാടം ഒട്ടും കുറക്കാതെ നടന്ന കല്യാണം..11 വര്‍ഷം അത് നീണ്ടു നിന്നത് വളരെ കഷ്ടത സഹിച്ചുകൊണ്ട് ഇപ്പോഴെടുത്തിരിക്കുന്നു നല്ല രീതിയില്‍ വേര്‍പിരിയാമെന്ന്.. ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളും നടിയുമായ ഇഷാ ഡിയോള്‍ വിവാഹമോചിതയാകുന്നു.
വ്യവസായിയായ ഭരത് തക്താനിയുമായി 11 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്. ദേശീയ മാധ്യമത്തോടാണ് ഇവര്‍ വിവാഹമോചിതരാകുന്ന കാര്യം വെളിപ്പെടുത്തിയത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം. വേര്‍പിരിയുന്ന സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്നത്. സ്വകാര്യതയെ മാനിക്കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു.’ഞങ്ങള്‍ പരസ്പരം സൗഹൃദപരമായി പിരിയാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍, ഞങ്ങളുടെ രണ്ട് കുട്ടികളുടെ ജീവിതവും ക്ഷേമവും ഞങ്ങള്‍ക്ക് പ്രധാനമാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ദേശീയമാധ്യമത്തില്‍ ഇവരുടേതായി വന്ന പ്രസ്താവന ഇങ്ങനെ. ഇവര്‍ തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അകല്‍ച്ചയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹമോചനവാര്ത്തയ്ക്കിടെ ഇഷ തന്റെ പുസ്തകത്തില്‍ ഭര്‍ത്താവിനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ്, എന്റെ രണ്ടാമത്തെ കുഞ്ഞിന് ശേഷം, കുറച്ച് സമയത്തേക്ക്, ഭരത്തിന് എന്നോടു ദേഷ്യവും അകല്ച്ചയുമുള്ളതായി ശ്രദ്ധിച്ചു. ഞാന്‍ അദ്ദേഹത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് തോന്നി. ഒരു ഭര്‍ത്താവിന് അങ്ങനെ തോന്നുന്നത് വളരെ സ്വാഭാവികമാണ്, കാരണം ആ സമയത്ത്, രാധ്യയുടെ പ്ലേസ്കൂള്‍ പരാജയവും മിരായയെ വളര്‍ത്തലുമായിരുന്നു എന്റെ തലയില്‍ കൂടി ഓടിയിരുന്നത്. കൂടാതെ എന്റെ പുസ്തകം എഴുതുന്നതിനും പ്രൊഡക്ഷന്‍ മീറ്റിങ്ങുകള്‍ കൈകാര്യം ചെയ്യുന്നതിനും സമയം വേണമായിുന്നു. അതിനാല്‍, അദ്ദേഹത്തിന് അവഗണന അനുഭവപ്പെടുക സ്വാഭാവികമാണ്. എന്നായിരുന്നു.FC