സ്വന്തം സിനിമ ഇറങ്ങും മുന്‍പ് നിര്‍മ്മാതാവ് ഷാര്‍ജയില്‍ മരണപെട്ടു.. കഴിഞ്ഞ ദിവസം സംവിധായകന്, ദുഃഖം തന്നെ..
ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രം ഇറങ്ങും മുന്‍പ് അതിന്റെ തിരക്കഥാകൃത്തും സംവിധായകരില്‍ ഒരാളുമായ നിസാം റാവുത്തര്‍ വിടവാങ്ങിയിരുന്നു അത്തരത്തിലൊരു ദുരന്ത വാര്ത്തകൂടിയിതാ.. ഏറെ മോഹിച്ചെടുത്ത സിനിമ പുറത്തിറക്കാനുള്ള ശ്രമത്തിനിടെ നിര്‍മ്മാതാവ് അപ്രതീക്ഷിതമായി വിടവാങ്ങിയിരിക്കുന്നു. നിര്‍മ്മാതാവ് നാലുകെട്ട് ചക്യേത്ത് തങ്കച്ചനാണ് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷാര്‍ജയില്‍ മരിച്ചത് 52 വയസ്സായിരുന്നു, ഷാര്‍ജയില്‍ ഫോര്‍ത്ത് വ്യൂ ടെക്നിക്കല്‍ കോണ്‍ട്രാക്ടിങ് ഉടമകൂടിയായ തങ്കച്ചന്റെ മരണം സ്വന്തം ഓഫീസില്‍ ഹൃദയസ്തംഭനത്തെത്തുടര്ന്നാണ്. ഡബ്ബിങ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി ചൊവ്വാഴ്ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
മകന്റെ അഭിനയമോഹവും കൂടി തിരിച്ചറിഞ്ഞതോടെയാണ് നിര്‍മ്മാണത്തിലേക്ക് ശ്രദ്ധതിരിച്ചത്. ജയന് ചേര്‍ത്തല സംവിധാനം ചെയ്യുന്ന, ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘കിറ്റ് ക്യാറ്റ്’ എന്ന സിനിമയില്‍ മകന് ഗോഡ്വിനും പ്രധാന വേഷമുണ്ട്. ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കും. ഭാര്യ: മഞ്ജു. മക്കള്‍: ഗോഡ്വിന്, ക്രിസ്വിന് ആദരാഞ്ജലികളോടെ FC