കലാഭവന്‍ മണിയുടെ അനിയന് രാമകൃഷ്ണനെ അപമാനിച്ചത് സത്യഭാമ.. സുരേഷ് ഗോപിയിതാ കൈപിടിച്ച് കൊണ്ടുപോകുന്നു…
തീരെ പ്രതീക്ഷിക്കാത്തത് ഒരു സ്ത്രീയുടെ വര്‍ണ്ണവെറിയില്‍ കേരളം ശരിക്കും ഞെട്ടി, എന്നാലിതാ അപമാനിതന്‍ കൈത്താങ്ങാവുകയാണ് സുരേഷ്ഗോപി, കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നര്ത്തകന് ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നല്‍കിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ സുരേഷ് ഗോപി വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും അറിയിച്ചു. സര്‍ക്കാരിനെതിരായ വികാരത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
വേദി നല്‍കാമെന്നു പറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണന് നന്ദി അറിയിച്ചു. കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണു കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് രംഗത്തെത്തിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ചു രാമകൃഷ്ണന് ഇന്നലെ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേര്‍ സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നു. സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നു രാമകൃഷ്ണന് അറിയിച്ചു. FC