ഉമ്മന്‍ചാണ്ടിയുടെ മരണം മികച്ച നടനുള്ള അവാര്‍ഡ് ആഘോഷമാക്കാതെ മമ്മുട്ടി.. വീണ്ടും കൈയടി…
ഒരു ദുഖത്തിന്റെ അലകടല്‍ ശാന്തമാകും മുന്നേ വന്ന അവാര്‍ഡ് ആഘോഷമാക്കാതെ നല്ല നടന് മമ്മുട്ടി, 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ആശംസകളുമായി നിരവധി പേരാണ് എത്തിയത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി ആറാം തവണയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 13 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ തേടി എത്തിയ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തെ ആവേശത്തോടെയാണ് ആരാധകരും വരവേറ്റത്.
എന്നാല്‍ ആഘോഷങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു മമ്മൂട്ടി. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്സില്‍ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് സെറ്റിലെത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ് മാധ്യമങ്ങള്‍ അന്വേഷിക്കുന്നതായി നിര്‍മാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞു ‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’. വൈകാതെ സെറ്റില്‍ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി. നല്ല സംസ്ക്കാരം കാണിച്ച മമ്മുട്ടിക്ക് ഇതിനും കിട്ടി കൈയടി FC