നടി മംമ്ത മോഹന്‍ദാസ് വീണ്ടും മറ്റൊരു രോഗത്തിന്റെ പിടിയില്‍.. തൊലിയുടെ നിറം മാറി, ക്യാന്‍സര്‍…..
ഒരാള്‍ക്കുമേല്‍ ദൈവം ഇങ്ങനെ പരീക്ഷണം നടത്തുക അതെല്ലാം അതിജീവിക്കാന്‍ അവര്‍ പോരാടുക.. പറയുന്നത് നടി മംമ്ത മോഹന്‍ദാസിനെ കുറിച്ചാണ്.
ക്യാന്‍സര്‍ ബാധിച്ച അവര്‍ ഇനി ജീവിതത്തിലേക്ക് മടങ്ങില്ലെന്ന് വിധിയെഴുതിയവര്‍ ഉണ്ടായിരുന്നു എന്നാല്‍ മനസ്സിന്റെ കരുത്തുകൊണ്ടവര് എല്ലാം അതിജീവിച്ചു മടങ്ങിയെത്തി. അതുകഴിഞ്ഞപ്പോഴിതാ അവരുടെ തൊലിയുടെ നിറം മാറിത്തുടങ്ങിയിരിക്കുന്നു വെള്ളപാണ്ടായിരിക്കുകയാണ് ശരീരത്തിന്റെ ചിലഭാഗങ്ങള്‍ക്ക്.
വിറ്റിലീഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. തന്റെ നിറം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ നടി പറയുന്നു. തൊലിപ്പുറത്തെ യഥാര്‍ത്ഥ അവസ്ഥ കാണിക്കുന്ന തരത്തില്‍ സെല്‍ഫി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
‘നിന്നെ ഞാന്‍ മുമ്പെങ്ങുമില്ലാത്ത വിധം ചേര്‍ത്തുപിടിക്കുന്നു’ എന്ന് സൂര്യനോട് സംസാരിക്കുന്നതു പോലെയാണ് മംമ്തയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. ‘പ്രിയപ്പെട്ട സൂര്യന്, മുമ്പെങ്ങുമില്ലാത്ത വിധം ഇപ്പോള്‍ നിന്നെ ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്ക്കും. നിനക്കുള്ളതെല്ലാം തരൂ. നിന്റെ അനുഗ്രഹത്താല്‍ ഇന്ന് മുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും.’-കുറിപ്പില്‍ മംമ്ത പറയുന്നു.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂണല്‍ ഡിസോര്‍ഡര്‍. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലീഗോ എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്റെ കുറവ്മൂലം ഇവ ബാധിക്കാം. ഈ വിപത്തും അവര്‍ക്കു തരണം ചെയ്യാന്‍ സാധിക്കട്ടെ. FC