നടിമാരായ രജിഷവിജയനും നിരഞ്ജനയും ഗുരുവായൂര്‍ ക്ഷേത്രനടയില്‍, വന്നത് അഭിനയിക്കാനല്ല….
സ്നേഹമാണ് വലുത് കൂട്ടുകാരിയുടെ നൃത്തം അരങ്ങിലേക്കെത്തുമ്പോള്‍ അവരെ ആത്മാര്‍ത്ഥമായി പ്രോത്സാഹിപ്പിക്കാനാണ് കൂട്ടുകാരി എത്തിയത്, നടി നിരഞ്ജനയ്ക്കൊപ്പം ഗുരുവായൂരില്‍ എത്തിയ രജിഷ വിജയന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
അടുത്ത സുഹൃത്തായ നിരഞ്ജനയുടെ നൃത്ത അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാനെത്തിയതായിരുന്നു രജിഷ. അരങ്ങേറ്റം പൂര്‍ത്തിയായ ശേഷം നിരഞ്ജനയുടെ കൈപിടിച്ച് തിരികെ പോകുന്ന രജിഷയെ വിഡിയോയില്‍ കാണാം. പ്രിയ നടിയെ പെട്ടന്നു കണ്ടതിന്റെ ആകാംക്ഷയിലായിരുന്നു ആരാധകരും. നിരവധിപ്പേരാണ് നടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം പ്രകടപ്പിച്ച് രംഗത്തുവന്നത്.
മാസ് കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുള്ള നിരഞ്ജന അനൂപ് ചെറുപ്പം മുതലേ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിട്ടുണ്ട്. 2015 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലോഹത്തിലൂടെ സിനിമയില്‍ എത്തി. പുത്തന്‍പണം, ഇര, ബിടെക്, ചതുര്‍മുഖം എന്നിവയുള്‍പ്പെടെ പതിനഞ്ചോളം സിനിമകളില്‍ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. FC