പാലാപള്ളി പാട്ടും ഒപ്പം പാചകവും ലാലേട്ടന്റെ വീഡിയോ കണ്ടോ.. സൂപ്പര്‍ ആയിട്ടുണ്ട്…..
ലാലേട്ടന് എന്തു തൊട്ടാലും പൊന്നാകും, കണ്ടില്ലേ ഒരു കുക്കറി ഷോ അതും ഹിറ്റ് പാലപ്പള്ളി തിരുപ്പള്ളി എന്ന സൂപ്പര്‍ ഹിറ്റ് പാട്ടുവെച്ചു ചെയ്യുന്നത്, ഈ വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആരാധകരാണ് ജെര്‍ലിന്‍ പാട്ടും പാചകവുമായി ഫിറ്റ്നസ് ട്രെയിനര്‍ ഡോക്ടര്‍ ജെയ്സണ്‍ പോള്‍സനൊപ്പമാണ് മോഹന്‍ലാലിന്റെ വൈറല്‍ വിഡിയോ… ഗട്ട് ഹെല്‍ത്തിനു പ്രാധാന്യം കൊടുക്കുന്ന വെയ്റ്റ് ലോസ് ഫിറ്റ്നസ് ട്രെയിനറാണ് ജെയ്സണ്‍.
ഭക്ഷണം ആസ്വദിക്കുക മാത്രമല്ല പാചകത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന മോഹന്‍ലാലിന്റെ പാചക വിഡിയോകള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റാണ്. ജാപ്പനീസ് കുക്കിങ് സ്റ്റൈലായ തെപ്പിനാക്കി രീതിയില്‍ ചെമ്മീന്‍ പാചകം, മസാലകള്‍ വളരെ കുറച്ചു ചേര്‍ത്തുള്ള ചിക്കന്‍, ഫ്ലാംബേ സ്റ്റൈലിലുള്ള മീന്‍ രുചികള്‍ എന്നിവയൊക്കെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു, അഭിനയകലയിലെ അടുക്കള കലയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. FC