ആ പിണക്കം എന്നെ ഭ്രാന്ത് പിടിപ്പിക്കും ഗായിക സിത്താര.. ഇതാണ് ആ സുഹൃത്ത്….
ആത്മ സുഹൃത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക സിതാര കൃഷ്ണകുമാര്‍ പങ്കുവച്ച സമൂഹമാധ്യമ കുറിപ്പ് ആരാധക ശ്രദ്ധ നേടുന്നു. ഏറ്റവും പ്രിയ സുഹൃത്തായ ലക്ഷ്മി വേണുജിയെക്കുറിച്ചാണ് ഗായികയുടെ പോസ്റ്റ്. ‘അവള് എന്റെയാണ്… ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ ഒരു ചിരിയോ ഒരു നോട്ടമോ പുരികക്കൊടിയുടെ നേര്‍ത്ത ചലനമോ ഒക്കെ മതിയാവും. അവളുമായി വഴക്കിടുന്ന നിമിഷങ്ങളാണ് ജീവിതത്തില്‍ എന്നെ ഏറ്റവും ഭ്രാന്ത് പിടിപ്പിക്കുന്ന സമയങ്ങള്‍. അവളുമായി ആ വഴക്ക് തീര്‍ത്തെങ്കില്‍ മാത്രമേ ജീവിതത്തില്‍ സ്വസ്ഥതയുണ്ടാകൂ. അവള് എന്റെയാണ്.
അവള്‍ക്ക് ജീവിതത്തിലെല്ലാം ഏറ്റവും നല്ലത് തന്നെ കിട്ടണം. നല്ല വസ്ത്രങ്ങള്‍, നല്ല ജോലി, നല്ല വീട്, നല്ല ജീവിതം, നല്ല ചിരി, നല്ല സമാധാനം. അങ്ങനെ എല്ലാത്തിലും നല്ലത്. ജീവിതത്തിലും സ്വപ്നങ്ങളിലും ഏറ്റവും മികച്ചത്. ഞാന്‍ പാട്ട് നിര്‍ത്തിയേക്കാം. അവള് മാനേജ്മെന്റും നിര്‍ത്തിയേക്കാം. പക്ഷേ പരസ്പരം സ്നേഹത്തോടെ പിന്തുടരുന്നതും സ്നേഹിക്കുന്നതും ഞങ്ങള്‍ ഒരിക്കലും നിര്‍ത്തില്ല. അങ്ങനെ എന്നും ഉറക്കെ ചിരിച്ചും കെട്ടി പിടിച്ചും ഞങ്ങള്‍ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് പരസ്പരം ഉറപ്പു വരുത്തും. ജന്മദിനാശംസകള്’, സിതാര കുറിച്ചു. ഈ സ്നേഹം എന്നും നിലനില്ക്കട്ടെ. FC