‘വണ്‍സ് അപോണ് എ ടൈം ഇന്‍ കൊച്ചി’ പുതിയ ചരിത്രം രചിക്കാന്‍ നാദിര്‍ഷായുടെ പുത്തന്‍ ചിത്രം, ആദ്യഗാനം ട്രെന്റിങ്ങ് …
തൊട്ടതെല്ലാം പൊന്നാക്കാനറിയുന്ന സംവിധായകനാണ് നാദിര്‍ഷ.. കലന്തൂര്‍ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം ‘വണ്‍സ് അപോണ് എ ടൈം ഇന്‍ കൊച്ചി ‘ യുടെ മ്യൂസിക് ലോഞ്ച് ജനുവരി 28ന് ലുലു മാളില്‍ വച്ച് നടന്നു.
നടന് ദിലീപും നടി നമിത പ്രമോദും സജി മില്ലേനിയവും മാളവിക മോഹനനും ചേര്‍ന്നാണ് ഓഡിയോ ലോഞ്ച് ചെയ്തത്. കോഴിക്കോട് മില്ലേനിയും ഓഡിയോസിന്റെ ശേഖരത്തിലുള്ള മ്യൂസിക് ബാങ്കില്‍ നിന്ന് തിരഞ്ഞെടുത്ത ഗാനത്തിലേക്ക് കുറച്ചുവരികള്‍ എഴുതിചേര്‍ത്തിരിക്കുന്നത് സുഹൈല്‍ കോയയയാണ്, ‘കണ്ടേ ഞാന്‍ ആകാശത്ത് ഒരു’ എന്നു തുടങ്ങുന്ന വിവാഹ ആഘോഷത്തിന് ചേര്‍ന്ന പാട്ടാണ് പുറത്തിറക്കിയത്..
ഹിഷാം അബ്ദുല്‍ വഹാബും നാദിര്‍ഷയും മുഹമ്മദ് അനസും ചേര്‍ന്നാണ് പാടിയിരിക്കുന്നത് ഗാനം ട്രെന്റിങ്ങില്‍ ഉടന്‍ തന്നെ എത്തിയെന്നത് അതിനുള്ള സ്വീകാര്യതയാണ് വെളിവാക്കുന്നത്, ചിത്രത്തിന്റ പ്രൊഡ്യൂസര്‍ കലന്തൂര്‍, വിഷ്ണു ഉണ്ണികൃഷ്ണന്, കോട്ടയം നസീര്‍, സംവിധായകന് റാഫി, ഷാഫി, പ്രൊഡ്യൂസര്‍ ആല്വിന് ആന്റണി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. നാദിര്‍ഷാ റാഫി കൂട്ടുകെട്ട് ആദ്യമായാണ് ഒന്നിക്കുന്നത്.
റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിര്‍ഷയുടെ സ്വപ്നമായിരുന്നു കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്ജുന് അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. കാത്തിരിക്കാം തീയേറ്ററില്‍ പോയി മനസറിഞ്ഞു പൊട്ടിച്ചിരിക്കാന്‍…FC