നടി അനുശ്രീയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി കൊച്ചിയിലിതാ സ്വന്തം വീട്.. അതിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഒപ്പം വന്ന താരനിരയും…
സ്വപ്നങ്ങളാണ് മനുഷ്യനെ മുന്നോട്ടുനയിക്കുന്നത്.. സ്വപ്നങ്ങള്‍ക്ക് പിറകെകൂടിയാല് നേടാന്‍ കഴിയാത്തതായി ഒന്നുമുണ്ടാകില്ല.. അനുശ്രീയുമിതാ തന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.. നടി അനുശ്രീയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കൊച്ചിയിലാണ് നടി പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യം കാലെടുത്തുവെക്കുമ്പോള്‍ ഒപ്പം ദിലീപ്, ഉണ്ണി മുകുന്ദന്, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിന്‍ രണ്‍ജി പണിക്കര്‍, അര്ജുന് അശോകന്, വിഷ്ണു ഉണ്ണികൃഷ്ണന്, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയ്ന്‍, അനന്യ, അപര്‍ണ ബാലമുരളി, ലാല്‍ജോസ് തുടങ്ങി മലയാള സിനിമാ ലോകത്തെ നിരവധിപേര്‍ കൂടെയെത്തി.
കൊച്ചിയില്‍ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്ളാറ്റ് നടി സ്വന്തമാക്കിയിരുന്നു. അതു കൂടാതെയാണ് ഈ സ്വപ്നഭവനം.’അനുശ്രീ നായര്‍, എന്റെ വീട്’ എന്ന് വീടിന്റെ മുന്നില്‍ നെയിംപ്ളേറ്റ് കാണാം. വിവാഹശേഷം ഭര്‍ത്താവുമൊത്ത് നടി സ്വാസിക പങ്കെടുത്ത ചടങ്ങു കൂടിയായി അനുശ്രീയുടെ ‘എന്റെ വീടിന്റെ’ തുടക്കം. FC