ശരീരം കൊടുത്താല്‍ മികച്ച അവസരം തരാം — പറഞ്ഞത് നടി നയന്താരയോട്.. പിന്നെ പറയണോ…..
തന്റെ അനുഭവം പറഞ്ഞിരിക്കുന്നത് സൂപ്പര്‍ ലേഡി സ്റ്റാര്‍ നയന്‍താരയാണ്, അവര്‍ക്കു ഇങ്ങനെ സംഭവിച്ചെങ്കില്‍ പിന്നെ പറയണോ ബാക്കി നടിമാരുടെ ഗതികേട്, സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് എല്ലാവര്ക്കും അറിയാം. പ്രമുഖരായ പല നടിമാരും തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പല തവണകളിലായി തുറന്നുപറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തനിക്കും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി നയന്‍താര.
ഒരു അഭിമുഖത്തിനിടെയാണ് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നയന്‍താര തുറന്നുപറഞ്ഞത്. കരിയറിന്റെ തുടക്കത്തിലായിരുന്നു സംഭവം. ഒരു സിനിമയില്‍ പ്രധാനപ്പെട്ട വേഷം തരാമെന്നും അതിന് ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നയന്‍താര പറഞ്ഞു. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി.
സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയ നടിയാണ് നയന്‍താര. മലയാളത്തില്‍ തുടക്കം കുറിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡില്‍ എത്തിനില്‍ക്കുകയാണ് നയന്‍താരയുടെ സിനിമാ ജീവിതം. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെ ഹിന്ദി സിനിമാ ലോകത്തേക്കും പ്രവേശിക്കാനിരിക്കുകയാണ് അവര്‍. നിലവില്‍ മക്കള്‍ക്കായി സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നയന്‍താര. നേരത്തെ നടി അനുഷ്ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്തെത്തിയിരുന്നു. അഭിനയിക്കാനുള്ള കഴിവ് കണക്കിലെടുക്കാതെ ചിലര്‍ നടിമാരെ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് അനുഷ്ക ഷെട്ടി പറഞ്ഞത്. FC