സുന്ദരിയായി നടി കിയാരയെ വിവാഹം കഴിക്കുന്നത് നടന് സിദ്ധാര്‍ത്ഥ്.. പ്രണയം ഫലം കണ്ടു…..
താര വിവാഹങ്ങള്‍ക്ക് നിരന്തരം സാക്ഷ്യത്വം വഹിക്കുകയാണ് ബോളിവുഡ്. യുവതാരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയുമാണ് ഈ പട്ടികയിലെ പുതിയ അംഗങ്ങള്‍. ഈ മാസം രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നടക്കുന്ന ചടങ്ങില്‍ തങ്ങള്‍ വിവാഹിതരാവുമെന്ന് ഇരുവരും ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
ഫെബ്രുവരി 4,5 തീയതികളില്‍ സൂര്യഗഢ് ഹോട്ടലിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. ഥാര്‍ മരുഭൂമിയിലേക്കുള്ള കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വളരെ കുറച്ചുപേരാണ് ചടങ്ങില്‍ പങ്കെടുക്കുക. മുമ്പ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായതും സമാനമായ വിശേഷണമുള്ള പ്രത്യേകവേദിയിലായിരുന്നു. നേരത്തെ തന്നെ ഇരുവരും പ്രണയിത്തിലാണെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ഏറെ നാളുകളായി ഇവര്‍ ഒരുമിച്ചാണ്. എന്നാല്‍ സിദ്ധാര്‍ത്ഥോ കിയാരയോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ യാതൊരുവിധ സ്ഥിരീകരണവും നടത്തിയിരുന്നില്ല. തന്റെ പുതിയ ചിത്രമായ ‘മിഷന് മജ്നു’വിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പത്ര സമ്മേളനത്തില്‍ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സിദ്ധാര്‍ത്ഥ് ഒഴിഞ്ഞുമാറുകയായിരുന്നു.
2020ല്‍ പുറത്തിറങ്ങിയ ‘ഷെര്‍ഷാ’ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥും കിയാരയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാം ചരണ്‍ തേജയെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ചിത്രമാണ് കിയാരയുടേതായി വരാനിരിക്കുന്നത്. നവമിഥുനങ്ങള്ക്ക് മംഗളം നേരുന്നു. FC