ഗുരുവായൂരിലെ നൃത്തവേദിയില്‍ കാല്‍തെന്നിവീണ് നടി നിരഞ്ജന..അടിതെറ്റിയാല്‍ ആരും വീഴും….
വലിയൊരു സ്വപ്നസാക്ഷത്കാരത്തിനെത്തുക എന്നാല്‍ അടിതെറ്റി വീഴുക ഈ പറഞ്ഞതെല്ലാം സംഭവിച്ചത് ഇഷ്ടനടി നിരഞ്ജനയുടെ ഗരുവായൂരിലെ നൃത്ത അരങ്ങേറ്റത്തിനിടെയാണ്..
വേദിയില്‍ നൃത്തം ചെയ്യവെ കാല് തെന്നി ചുവടു പിഴച്ച് നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപ്. നടി തന്നെയാണ് തനിക്കു തെറ്റു പറ്റിയതിന്റെ വിഡിയോ ട്രോള്‍ രൂപത്തിലാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘അറിയാം, പക്ഷേ കാല് പണി തന്നു’ എന്നു കുറിച്ചുകൊണ്ടാണ് നിരഞ്ജനയുടെ പോസ്റ്റ്.
നല്ലതുപോലെ നൃത്തം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കുവച്ച് തന്റെ ബാലന്‍സ് നഷ്ടപ്പെട്ടുവെന്ന് നിരഞ്ജന വിഡിയോയ്ക്കൊപ്പം കുറിച്ചു. നടി പങ്കുവച്ച വിഡിയോ ഇതിനകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. രസകരമായ പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗായകന് വിജയ് യേശുദാസും നിരഞ്ജനയുടെ വിഡിയോയ്ക്കു താഴെ കമന്റിട്ടിട്ടുണ്ട്.
ലോഹം, പുത്തന്‍ പണം, ബി.ടെക് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു ശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ്. അഭിനയത്തിലും നൃത്തരംഗത്തും സജീവമാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു നടിയുടെ നൃത്ത അരങ്ങേറ്റം. അമ്മ നാരായണി നടത്തുന്ന പുനര്‍ജനി എന്ന നൃത്ത വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നിരഞ്ജന. FC