പ്രസവിച്ചിട്ട് പത്ത് ദിവസം അതൊന്നും വകവെക്കാതെ ജിപി ഗോപിക വിവാഹത്തില്‍ പേര്‍ളി ശ്രീനിഷ്.. അതെങ്ങനെ…
സ്നേഹത്തിന് മുന്നില്‍ ഒന്നും ഒരു തടസ്സമല്ല.. മലയാളികളുടെ ഇഷ്ടതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളേയും വടക്കുംനാഥനേയും സാക്ഷിയാക്കിയാണ് ജിപി ഗോപികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് താരദമ്പതികള്‍ തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
പ്രിയതാരങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളും സിനിമ സീരിയല്‍ താരങ്ങളുമായ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. എല്ലാവരുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. എന്നാല്‍ ഇതിനിടെയില്‍ ആരാധകര്‍ തിരഞ്ഞത് പേളി മാണിയെയായിരുന്നു. ജിപി പേളി കോമ്പോ ആരാധകര്‍ക്കിടയില്‍ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പേളി ഇല്ലാതെ ഒരു കല്യാണം ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല.
എന്നാല്‍ ഇപ്പോഴിതാ പേളി വിവാഹത്തിനെത്തിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പേളിയും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പേളിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് വിവാഹ ഫോട്ടോയില്‍ ഉള്‍പ്പെടുത്തിയാണ് വിവാഹത്തിനു താനും എത്തിയയെന്ന് താരം പറഞ്ഞത്. നിങ്ങള്‍ രണ്ടുപേര്‍ക്കും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു എന്ന് കുറിച്ചാണ് പോസ്റ്റ്. കൂടാതെ ‘ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് വിവാഹത്തിന് എത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അതാണ് ഡാ സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവര്‍ പറയുമെന്നും എനിക്കറിയാം എനിക്ക് കുഴപ്പമില്ല പക്ഷെ ഞാന്‍ സാരി ധരിക്കാത്തതില്‍ ഖേദിക്കുന്നു..’ എന്ന് കുറിച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. FC