നടി പ്രസീതയും മകനുമാണ്.. പ്രസീത.. ബഡായിബംഗ്ലാവിലെ അമ്മായി.. ഭാഗ്യയുടെ കല്യാണത്തിന് വന്നതാ…
പരിപാടിയിലൊന്നും കാണാതെ വിഷമിച്ചിരിക്കുമ്പോഴാണ് അതാ ആള് മകനൊപ്പം സുരേഷ്ഗോപിയുടെ മകളുടെ കല്യാണത്തിന് വന്നിരിക്കുന്നു.. സുരേഷ് ഗോപി ചേട്ടന്റെ മകള്‍ ഭാഗ്യയുടെ വിവാഹ റിസപ്ഷനില്‍ എന്റെ മകന് അര്‍ണവിനൊപ്പം പങ്കെടുത്തപ്പോള്‍’ എന്ന് പറഞ്ഞു കൊണ്ട് ഒരു ചിത്രമാണ് പ്രസീത പങ്കുവച്ചത്. പ്രസീതയുടെ ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. ഇത്രയും കാലം എവിടെ ആയിരുന്നു, ഒരറിവും ഉണ്ടായിരുന്നില്ലല്ലോ, ഇത്ര വലിയ മകന് ഉണ്ടായിരുന്നോ, ബഡായി ബംഗ്ലാവിലെ അമ്മായിയെ ഞങ്ങള്‍ക്ക് മിസ് ചെയ്യുന്നു എന്നൊക്കെ ആണ് പ്രസീതയുടെ പോസ്റ്റിനു താഴെ ആരാധകര്‍ കുറിക്കുന്നത്.
സുരേഷ് ഗോപിയ്ക്കൊപ്പം പ്രസീത അഭിനയിച്ച പഴയ സിനിമകളെ കുറിച്ചും ആരാധകര്‍ കമന്റായി പറയുന്നുണ്ട്. ഇങ്ങിനെ ഇത്രയും കാലമായി സുരേഷേട്ടനുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞില്ല എന്നും പറയുന്നുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന എല്ലാവരെയും മാധ്യമങ്ങള്‍ കവര്‍ ചെയ്തിട്ടും പ്രസീതയെയും മകനെയും എവിടെയും കണ്ടില്ല എന്നും അതില്‍ പരിഭവവും ആരാധകര്‍ രേഖപ്പെടുത്തുന്നുണ്ട്. മകനൊപ്പമുള്ള ഫോട്ടോകള്‍ ഇടയ്ക്കിടെ പ്രസീത പങ്കുവയ്ക്കാറുണ്ട്.
പ്രസീതയുടെ കുടുംബത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തത് കൊണ്ട് ആരാധകര്‍ ഈ ഫോട്ടോകളില്‍ ഭര്‍ത്താവ് എവിടെ എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ പ്രസീത വിവാഹ മോചിത ആണെന്ന് അടുത്ത സുഹൃത്തുക്കളില്‍ പലരും ഇതിനു മറുപടി കമന്റുകള്‍ രേഖപെടുത്തുന്നു. എന്തായലും താരത്തെ കണ്ടതില്‍ ആരാധകര്‍ നിറഞ്ഞ സന്തോഷത്തിലാണ്.FC