വലിച്ചുകെട്ടിയ കയറിലൂടെ ബാലന്‍സ് ചെയ്തു നടക്കാന്‍ പ്രണവിനല്ലാതെ ആര്‍ക്കു കഴിയും, അന്തിച്ച്മോഹന്ലാല്…..
പലതും നാം കണ്ടു ഇനിയുമിതാ കാണാന്‍ കിടക്കുന്നു എന്നും അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ആരാധകരെ ത്രസിപ്പിക്കുകയാണ് പ്രണവ്മോഹന് ലാല്‍, കയര്‍ കെട്ടി നടത്തം എന്ന സ്ലാക്ക്ലൈനിംഗ് നടത്തുന്ന തന്റെ വീഡിയോയാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്. മഴയത്താണ് പ്രണവിന്റെ സ്ലാക്ക്ലൈനിംഗ്. രസകരമായ കമന്റുകളുമായാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്.
മനോഹരേട്ടാ, എന്തൊക്കെയാണ് ആ ചെറുക്കന് കാണിക്കുന്നെ എന്നാണ് ഒരാളുടെ കമന്റ്. കാല് കുത്തണം കുത്തണം എന്ന് തോന്നും, പക്ഷേ കുത്തരുത് എന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും കാണിക്കുകയാണ് താരം പുതിയ ചുവടുകള്‍ നമുക്കും കണ്ടു രസിക്കാം FC