നടി ദിവ്യ ഉണ്ണിയുടെ മകന് വളര്‍ന്നിരിക്കുന്നു, പിറന്നാളാഘോഷിക്കുന്ന വീഡിയോ കണ്ടത്…..
സിനിമയില്‍ നിന്ന് നേരെ കല്യാണം പിന്നെ ഭര്‍ത്താവിനൊപ്പം അമേരിക്ക.. അതുകഴിഞ്ഞു വിവാഹമോചനം, മക്കളെ ഒപ്പം നിര്‍ത്തിയ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി അമേരിക്കയില്‍ തന്നെ നില്ക്കുന്നു രണ്ടാമത് കെട്ടിയപ്പോഴും ഒരുകുഞ്ഞുവാവ കൂടി ദിവ്യക്കുണ്ടായി, ഇപ്പോള്‍ തന്റെ മകന് പിറന്നാള്‍ ആശംസ നല്‍കിയാണ് നടി ദിവ്യാ ഉണ്ണി എത്തിയത്.
മകന് അര്‍ജുന്റെ പതിനാലാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ രാജകുമാരന് പതിനാല് വയസ്സായി’എന്നാണ് ദിവ്യ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ചിത്രങ്ങള്‍ എടുത്തത് ഡാഡി കൂള്‍ ആണെന്നും കുറിച്ചിട്ടുണ്ട്. ദിവ്യാ ഉണ്ണിക്കും മകനുമൊപ്പം പെണ്മക്കളായ ഐശ്വര്യ, മീനാക്ഷി എന്നിവരെയും ചിത്രത്തില്‍ കാണാം.
കുടുംബസമേതം അമേരിക്കയില്‍ താമസിക്കുകയാണ് ദിവ്യാ ഉണ്ണി. നൃത്തത്തിലും സോഷ്യല്‍ മീഡിയയിലും ദിവ്യ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഒട്ടേറെ പേര് പോസ്റ്റിന് താഴെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ജന്മദിനാശംസകളോടെ, FC