പ്രമുഖ ഗായകന് ദേവദാസ് മരിച്ചു… പാടാത്ത ഗാനങ്ങളില്ല.. യേശുദാസ് അടക്കമുള്ളവര്‍….
ആ നാദവും നിലച്ചു, പ്രമുഖ ഗായകന് പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ പള്ളിപ്പാട് ദേവദാസ് അന്തരിച്ചു 54 വയസ്സായിരുന്നു. പ്രമുഖ ഗാനമേളസംഘങ്ങളിലെ പാട്ടുകാരനായിരുന്നു. യേശുദാസ്, കെ എസ് ചിത്ര, മാര്‍ക്കോസ്, സുശീലാമ്മ, തുടങ്ങി നിരവധി പേര്‍ക്കൊപ്പം വേദിപങ്കിട്ട ദേവദാസ് സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നില്ക്കുന്ന താരമായിരുന്നു. സ്വദേശത്ത് രേവതി സ്കൂള്‍ ഓഫ് മ്യൂസിക്സ് നടത്തുന്ന അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. നിരവധി വേദികളില്‍ സംഗീതക്കച്ചേരികളും നടത്തിയിരുന്നു.
പരേതനായ വാസു ആചാരിയുടെയും, കമലമ്മയുടെയുടെയും മകനാണ്. ഭാര്യ: കാര്‍ത്തികപ്പള്ളി തെക്കടത്ത് ഉമാ ദേവദാസ്. മകന്: ദേവദത്ത്. ആദരാഞ്ജലികളോടെ, FC