പ്രിയങ്ക ചോപ്രയുടെ മകളിതാ പേര് മാള്‍ട്ടി … ആദ്യമായി മുഖവും കാണിച്ചിരിക്കുന്നു.. മാസം തികയാതെയാണ്…..
ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. 2022 ജനുവരി 15-നാണ് ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാള്ട്ടിമേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ നിരവധി ചിത്രങ്ങള്‍ പ്രിയങ്കയും നിക്കും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇതിലെല്ലാം ഇരുവരും മാള്‍ട്ടിയുടെ മുഖം മറച്ചുവെച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി മകളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. മകള്‍ക്ക് ഒരു വയസ്സ് പൂര്‍ത്തിയായ ശേഷമാണ് മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രിയങ്കയുടെ മടിയില്‍ ഇരുന്ന് കുസൃതി കാണിക്കുന്ന മാള്‍ട്ടിയാണ് ചിത്രങ്ങളിലുള്ളത്.അടുത്തിടെ വോഗിന് നല്കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് പ്രിയങ്ക മനസ്സ് തുറന്നിരുന്നു. മാസം പൂര്‍ത്തിയാകാതെ ജനിച്ച മാള്‍ട്ടി മൂന്നു മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നെന്നും മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും ആശങ്കപ്പെട്ടിരുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ടായിരുന്നു. ആദ്യമായാണ് താരം മാള്‍ട്ടിക്കൊപ്പം ഒരു മാഗസിനുവേണ്ടി പോസ് ചെയ്യുന്നത്. ഇതിലും മാള്‍ട്ടിയുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണുള്ളത്. FC