നടനും ബിഗ്ഗ് ബോസ്സ് താരവുമായ റോണ്സണ് ഭാര്യയുമായി മലേഷ്യയിലാണ്.. രണ്ടുപേരും രുദ്രാക്ഷമാലകള്‍….
ആല്‍ബങ്ങളില്‍, മലയാള സീരിയലുകളിലൊക്കെ അഭിനയിച്ചതോടെയാണ് കുടുംബ പ്രേക്ഷകര്‍ക്ക് റോണ്സണ് സുപരിചിതനായത്. പല ഭാഷകളിലായി നിരവധി സിനിമകളിലും അഭിനയിച്ച താരം ബിഗ് ബോസില്‍ വന്നതോടെ ഒന്നുകൂടി ഹിറ്റായി, നല്ല ഭക്ഷണം കിട്ടാത്തതും ഭാര്യയെ പിരിഞ്ഞതുമായിരുന്നു ഹൗസില്‍ നിന്ന സമയത്ത് റോണ്‍സനെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച കാര്യം.
വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് റോണ്സണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എത്തി. ‘ഇത്തവണത്തെ വെഡ്ഡിങ് ആനിവേഴ്സറിയ്ക്ക് എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട്. ദൈവത്തിന് സ്തുതി സ്തുതി’ എന്നാണ് ഫോട്ടോയ്ക്കൊപ്പം റോണ്സണ് കുറിച്ചത്.
മലേഷ്യയിലാണ് ഇത്തവണ റോണ്സണ്ന്റെയും ഭാര്യ ഡോ. നീരജയുടെയും വെഡ്ഡിങ് ആനിവേഴ്സറി. ബിഗ് ബോസ് ഷോയില്‍ പോയത് കാരണം കഴിഞ്ഞ വര്‍ഷം റോണ്സണ്ന് ഭാര്യയ്ക്കൊപ്പമുള്ള പല ആഘോഷങ്ങളും ഒഴിവാക്കേണ്ടി വന്നിരുന്നു. വിഷുവിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഭാര്യ സ്ക്രീനില്‍ വന്നത് ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വെഡ്ഡിങ് ആനിവേഴ്സറിയ്ക്ക് ഇരുവരും ഒരുമിച്ച് അല്ലായിരുന്നു. രണ്ടാളുടെയും തിരക്ക് കാരണം വിവാഹ വാര്‍ഷികം കഴിഞ്ഞ തവണ ഇരുവര്‍ക്കും ആഘോഷിക്കാന്‍ പറ്റിയില്ല. ആ സങ്കടങ്ങളെല്ലാം ഇത്തവണത്തെ വിവാഹ വാര്‍ഷികം ഒരുമിച്ച് ആഘോഷിച്ചാണ് ഇരുവരും തീര്‍ത്തത്. മലേഷ്യയിലെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ കഴുത്തു നിറയെ രുദ്രാക്ഷമാലകള്‍ അണിഞ്ഞുനില്ക്കുന ഫോട്ടോകള്‍ വൈറലായി മാറുകയാണ്.FC