സൗന്ദര്യം കൂടാനും.. ആരോഗ്യം നിലനിര്‍ത്താനും നടി സാമന്ത കഴിക്കുന്ന ഭക്ഷണ രഹസ്യം പുറത്ത്….
താരം തന്നെയാണ് പറയുന്നത് നിങ്ങളിത് ശീലമാക്കൂ എന്ന് ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണം അതാണ് പ്രഭാതഭക്ഷണത്തെ പ്രാധാന്യമുള്ളതാക്കുന്നത്. അതുകൊണ്ട് അത് രുചികരവും അതേസമയം ആരോഗ്യദായകവുമായിരിക്കണം. ഇഷ്ടമില്ലാത്ത ഭക്ഷണം രാവിലെതന്നെ കഴിച്ചിറങ്ങിയാല്‍ അന്നത്തെ ദിവസം തന്നെ മോശമായി തുടങ്ങിയതായി തോന്നാറില്ലേ.
ഇപ്പോഴിതാ നടി സാമന്ത റൂത്ത് പ്രഭു തന്റെ പ്രഭാതഭക്ഷണത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നതാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഡയറ്റിലും ഫിറ്റ്നസിലും കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ് സാമന്ത.വളരെ മനോഹരമായാണ് സാമന്തയുടെ പ്രഭാത ഭക്ഷണം പ്ലേറ്റ് ചെയ്തിരിക്കുന്നത്. അതില്‍ അരിഞ്ഞ വാഴപ്പഴം, സ്ട്രോബെറി, ബ്ലൂബെറി, ബദാം, പിസ്ത, ചിയാ സീഡ്സ് എന്നിവ കാണാം. കാഴ്ചയില്‍ തന്നെ വിശപ്പ് തോന്നിക്കുന്ന ഭക്ഷണം. വര്‍ക്കൗട്ടിന് ശേഷം കഴിയ്ക്കാവുന്ന അനുയോജ്യമായ പ്രഭാതഭക്ഷണം കൂടിയാണിത്. ഇതുപോലുള്ള ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ഐഡിയകള്‍ പരീക്ഷിക്കാം.
റാസ്ബെറി, നട്സും ചേര്‍ത്തുള്ള സ്മൂത്തിയും ഉത്തമമായ പ്രഭാതഭക്ഷണമാണ്. ഓട്സും യോഗള്ട്ടും ഫ്രൂട്ട്സും ചേര്‍ത്തുള്ള ബ്രേക്ക്ഫാസ്റ്റ് ബൗളും വര്‍ക്കൗട്ടിന് ശേഷമുള്ള അടിപൊടി പ്രഭാതഭക്ഷണമാണ്. വാല്‍നട്ട്, ബെറി, ബീറ്റ്റൂട്ട് ചേര്‍ത്തുള്ള സ്മൂത്തിയും പരീക്ഷിക്കാവുന്നതാണ്. തിരക്കേറിയ രാവിലെകളില്‍ ഏത്തപ്പഴവും ബദാമും പാലും ചേര്‍ത്തുള്ള പ്രഭാതഭക്ഷണം എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. FC