സുരേഷ് ഗോപിയും ഭാര്യ രാധികയും വീട്ടുമുറ്റത്ത് ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയിടുന്നു…..
ഭാര്യയുടെ പ്രാര്‍ത്ഥനക്ക് ഭര്‍ത്താവിന്റെ കരുതലും സഹായവും, രാധികയോടൊപ്പം വീട്ടുമുറ്റത്ത് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് സുരേഷ്ഗോപിയും.
ഷൂട്ടിങ്, ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് ആറ്റുകാല്‍ പൊങ്കാല ദിവസം വീട്ടില്‍ ഉണ്ടാവാന്‍ സുരേഷ്ഗോപി എപ്പോഴും ശ്രമിക്കാറുണ്ട്, എല്ലാ വര്‍ഷവും രാധിക ദേവിക്ക് പൊങ്കാല സമര്‍പ്പിക്കാറുമുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാല്‍ പൊങ്കാല കുടുംബത്തോടൊപ്പം സമര്‍പ്പിക്കാനായതിന്റെ നിര്‍വൃതിയിലാണ് സുരേഷ്ഗോപി. പൊങ്കാല സമര്‍പ്പിക്കുന്ന സമയമത്രയും രാധികയോടൊപ്പം പ്രാര്‍ത്ഥനാ നിരതനായി സുരേഷ് ഗോപി ഉണ്ടായിരുന്നു.
പണ്ട് തിരുവന്തപുരത്തു മാത്രമായിരുന്നു പൊങ്കാല എങ്കില്‍ ഇന്ന് അത് മലയാളികളുള്ള ലോകം മുഴുവന്‍ ഭക്തര്‍ സമര്‍പ്പിക്കുന്നു. പൊങ്കാല സമര്‍പ്പിക്കുന്ന ക്ഷേത്ര പരിസരത്തും ചുറ്റളവിലും എത്താന്‍ കഴിയാത്ത പല ഭക്തരും അവരവരുടെ വീടുകളില്‍ പൊങ്കാല സമര്‍പ്പിച്ച് ദേവീസാന്നിധ്യത്തില്‍ പങ്കാളികളാകുന്നുമുണ്ട്. ആറ്റുകാലമ്മേ ശരണം ദേവി ശരണം എല്ലാവരെയും അനുഗ്രഹിക്കണെ FC