സൂര്യയടക്കം സൂപ്പര്‍ ഹീറോകളാക്കിയ നിര്‍മ്മാതാവിന്റെ ദുരന്തം.. വീഡിയോ വന്നയുടെനെ ലക്ഷങ്ങള്‍ നല്കി സൂര്യ….
കോടികള്‍ വാരിയെറിഞ്ഞൊരു കാലം ഇന്ന് ഒരു മരുന്ന് വാങ്ങികഴിക്കാന്‍ കഴിയാതെ തലചായ്ക്കാന്‍ സ്വന്തമായി ഇടമില്ലാതെ സഹോദരനൊപ്പം അഭയം തേടിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ നിര്‍മ്മാതാവാണ് വി.എ. ദുരൈ.
അദ്ദേഹത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോ തിങ്കളാഴ്ച ഏറെ ചര്‍ച്ചയായിരുന്നു. രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നുമാണ് വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ദുരൈക്ക് സാമ്പത്തികസഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് സൂര്യ. വളരെ മോശം ജീവിത സാഹചര്യങ്ങളിലൂടെയാണ് ദുരൈയുടെ ജീവിതം കടന്നു പോയിക്കൊണ്ടിരുന്നത്.
സ്വന്തം കിടപ്പാടം പോലും നഷ്ടമായ അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. കാലില്‍ പറ്റിയ മുറിവും അദ്ദേഹത്തെ തളര്‍ത്തി. ഒരു കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ ദുരൈയുടെ ഇപ്പോഴത്തെ അവസ്ഥ സുഹൃത്താണ് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടത്.
ഇത് ശ്രദ്ധയില്‍പ്പെട്ടാണ് സൂര്യ അദ്ദേഹത്തിന് ധനസഹായവുമായെത്തിയത്, രണ്ട് ലക്ഷം രൂപയാണ് സൂര്യ ദുരൈയുടെ ചികിത്സയ്ക്കായി നല്‍കിയത്. സൂര്യ ഒരു പ്രധാന വേഷത്തിലെത്തിയ പിതാമകന്റെ നിര്‍മ്മാതാവാണ് ദുരൈ. മെഗാഹിറ്റായ ചിത്രത്തിലെ പ്രകടനത്തിന് വിക്രമിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തേത്തുടര്‍ന്ന് 2003-ല്‍ പുതിയൊരു ചിത്രമൊരുക്കാന്‍ സംവിധായകന് ബാലയ്ക്ക് ദുരൈ 25 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. എന്നാല്‍ ഈ ചിത്രം നടന്നില്ല. അഡ്വാന്‍സായി വാങ്ങിയ തുക ബാല തിരികെ നല്കിയിരുന്നുമില്ല. 2022-ല്‍ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസില്‍ ചെന്ന് പ്രതിഷേധിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
നിര്‍മാതാവ് എ.എം രത്നത്തിന്റെ സഹായിയായിരുന്നു മുമ്പ് ദുരൈ. രജനികാന്തിന്റെ ബാബ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പിന്നണിയില്‍ ദുരൈ ഉണ്ടായിരുന്നു. ബാബയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ദുരൈ. പിന്നീട് എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മ്മാണക്കമ്പനി തുടങ്ങുകയായിരുന്നു. ഈ കമ്പനിയുടെ ബാനറില്‍ എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകന്, ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. FC