വിവാഹ ചടങ്ങുകള്‍ക്കിടെ നടി സ്വാസികയുടെ കാല്‍തൊട്ട് വണങ്ങി ഭര്‍ത്താവ് പ്രേം.. പുതിയ ആചാരമാണോ.. കണ്ണ് തള്ളി നടി…
തീരെ പ്രതീക്ഷിക്കാത്തത് സംഭവിച്ചാല്‍ ആരുടെ കണ്ണും തള്ളും, വിവാഹശേഷം നടി സ്വാസിക പ്രേമിന്റെ കാല് തൊട്ടു വണങ്ങി തൊട്ടുപിന്നാലെ പ്രേമം സ്വാസികയുടെ കാലില്‍ വീണു അതില്‍ ശരിക്കും നടിയുടെ കണ്ണ് തള്ളിപ്പോയി.. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ബീച്ചില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് പ്രേമിനെ പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം എന്ന് പറയുകയാണ് സ്വാസിക.
പ്രേമില്‍ നിന്ന് പുടവ സ്വീകരിച്ച സ്വാസിക ഭര്‍ത്താവിന്റെ കാല് തൊട്ടു വണങ്ങി. അത് കണ്ട് പ്രേമും പെട്ടന്ന് സ്വാസികയുടെ കാല് തൊട്ടു വണങ്ങി. ചുറ്റുമുള്ളവര്‍ക്കൊപ്പം സ്വാസികയും അത് കണ്ട് ഒന്ന് അമ്പരക്കുന്നത് പുറത്തുവന്ന പുതിയ വീഡിയോയില്‍ കാണാം. ആ വീഡിയോയ്ക്കൊപ്പമാണ് സ്വാസിക പറഞ്ഞത്, എന്റെ ഭര്‍ത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം എന്ന്. എനിക്ക് കിട്ടിയ രത്നമാണ് പ്രേം എന്നും സ്വാസിക പറയുന്നു.
ഭാര്യയെ, സ്ത്രീകളെ എത്രമാത്രം ബഹുമാനിക്കുന്ന, തതുല്യരായി കാണുന്ന ആളാണ് പ്രേം എന്ന് ഈ വിഡിയോ കാണുമ്പോള്‍ അറിയാം എന്നാണ് കമന്റുകള്‍ വരുന്നത്. ഇരുവരുടെ ജോഡി പൊരുത്തത്തെയും ആളുകള്‍ പ്രശംസിക്കുന്നു. FC