നടി സ്വാസികയും സീരിയല്‍ നടന് പ്രേമും വിവാഹിതരാകുന്നു, ഒന്നിച്ചഭിനയിച്ചതോടെ പ്രണയം.. ഇപ്പോ വിവാഹം…
ആ പ്രണയവും കല്ല്യാണത്തില്‍ കലാശിക്കുകയാണ്.. നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. സീരിയല്‍ നടനും മോഡലുമായ പ്രേം ജേക്കബാണ് പ്രണയത്തിലൂടെ സ്വാസികയെ സ്വന്തമാക്കുന്നത്. ജനുവരി 26 ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയില്‍ താരങ്ങള്‍ക്കായി വിരുന്നും സംഘടിപ്പിക്കും. ‘മനംപോലെ മംഗല്യം’ എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച്
അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാര്‍ത്ഥ പേര്. 2009ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേക്കെത്തുന്നത്. 2010ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വര്‍ഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. FC