സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണം ലളിതം സാക്ഷികളായി ഗുരുവായൂരപ്പന്, നരേന്ദ്രമോദി, മോഹന്‍ലാല്‍, മമ്മുട്ടി, ദിലീപ്, ജയറാം,ഖുശ്ബു …
ആഘോഷങ്ങള്‍ തുടങ്ങിയിട്ട് ദിവസങ്ങളായി ഇന്നത്തെ ശുഭമുഹൂര്‍ത്തത്തില്‍ എല്ലാം മംഗളകരമായി നടന്നു.. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ അക്ഷതം നല്കി അനുഗ്രഹിച്ചു. ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങില്‍ പങ്കെടുത്തത്തിന് ശേഷമാണ് തൊട്ടടുത്ത വേദിയില്‍ നടന്ന താലികെട്ട് ചടങ്ങിലെ 10 നവദമ്പതികളെ അക്ഷതം നല്കി അനുഗ്രഹിച്ചത്. ഇതിനുശേഷം വധൂവരന്മാര്ക്ക് പ്രധാനമന്ത്രിയോടൊപ്പം ഫോട്ടോയെടുക്കുന്നതിനും അവസരമുണ്ടായിരുന്നു. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ നരേന്ദ്ര മോദി അല്‍പ്പസമയത്തിനകം തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് പോയി.
ഗുരുവായൂര്‍ വിവാഹമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും ഗുരുവായൂര്‍ തന്ത്രി ചേനാസ് നമ്പൂതിരിപ്പാടും പങ്കെടുത്തു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
ജയറാം, ദിലീപ്, ഖുശ്ബു തുടങ്ങിയവരും ഗുരുവായൂരിലെത്തിയിരുന്നു. വധൂവരന്മാര്ക്ക് തുളസിമാല കൈമാറിയ പ്രധാനമന്ത്രി വിവാഹത്തിന് ശേഷം നവ വധൂവരന്മാരെ ആശിര്‍വദിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ടു. FC