നടി തമന്നക്ക് കോവിഡ്-കുടുംബത്തില്‍ നിന്ന് പകര്‍ന്നത്.നിലയില്‍ മാറ്റമില്ല.
തെന്നിന്ത്യന്‍ താരറാണിയാണ് തമന്ന ഭാട്ടിയ.ലോകത്തെ പിടിച്ച് ഞെരിച്ചുകൊണ്ട് തീരെ ശമിക്കാതെ കുതിപ്പ് തുടരുകയാണ് കോവിഡെന്ന മഹാമാരി.ലക്ഷക്കണക്കിന് ആളുകളെ വലിപ്പച്ചെറുപ്പം തൊലി നിറം ജാതിയത ഒന്നുമില്ലാതെ കൊന്ന് കൊണ്ട് പോയി ഈ രോഗം.പലരും ജീവന് നിലനിര്‍ത്താന്‍ പ്രയാസപ്പെടുന്നു.ചികിത്സക്കുള്ള ഒരു മരുന്നും കണ്ട് പിടിച്ചിട്ടില്ല. ചികിത്സിക്കാന്‍ ഇടമില്ലാത്തത്ര രോഗികളാണ് ദിനംപ്രതി രൂപപ്പെട്ടു വരുന്നത്.സെല്‍ഫ് കണ്ട്രോള് അല്ലാതെ മറ്റ് ഒരു പോംവഴിയുമില്ല.
മലയാളികള്‍ക്ക് ഇഷ്ട നടിയായ തമന്ന ഭാട്ടിയക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.കഴിഞ്ഞ മാസം തന്റെ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ജോലിക്കാര്‍ക്കും കോവിഡാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു.അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥന നടത്തി.അഭ്യര്‍ത്ഥന മാനിച്ച് ആരാധകര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
കുടുംബം നെഗറ്റീവായ വിവരവും തമന്ന ഷെയര്‍ ചെയ്തു.ഇപ്പോഴിത തനിക്ക് കോവിഡാണെന്നും.നിലയില്‍ കാര്യമായ മാറ്റമൊന്നുമില്ലെന്നും ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും താരത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു തമന്നക്കും ഒപ്പം ലോകത്ത് കൊറോണ പിടിപെട്ട് നരകയാദന അനുഭവിക്കുന്ന എല്ലാവരും വേഗം രോഗമുക്തരാകാന്‍.
ഫിലീം കോര്‍ട്ട്.