നടന് വിശാലിനെക്കാള്‍ മികച്ചൊരാളുമായി നടി വരലക്ഷ്മിക്ക് കല്യാണം.. ശരത്കുമാറും രാധികയുമടക്കമുള്ളവര് ഹാപ്പി…
വേണ്ട വേണ്ടാന്ന് ഒരുപാടുതവണ മകള്‍ വരലക്ഷ്മിയോട് അച്ഛനും നടനുമായ ശരത്കുമാര് പറഞ്ഞതാണ്.. എന്താണെന്നല്ലേ നടന് വിശാലുമായുള ബന്ധം പ്രണയം എന്നത് കേട്ടില്ല പക്ഷെ അച്ഛനാണ് ശരിയെന്നു കാലം തെളിയിച്ചു..
ഇപ്പോഴിതാ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാര് വിവാഹിതയാകുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരന്. മുംബെയില്‍ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാര്‍ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വരലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്. വിവാഹനിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും രാധിക പങ്കുവച്ചിട്ടുണ്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിസിനസ്സുകാരനാണ് നിക്കോളായ്. ”ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവില്‍ തന്റെ സോള്‍മേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇന്നലെ മുംബൈയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവര്‍ക്ക് ഞങ്ങള്‍ സന്തോഷം നേരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട് രാധിക കുറിച്ചു. Fc