ഗായിക ജാനിസ് വിടവാങ്ങി.. 31 വയസ്സായിരുന്നു ക്യാന്‍സറില്‍ നിന്ന് മുക്തയായില്ല മരണം കൊണ്ടുപോയി…
പാട്ടുകാരിയാകാന്‍ ആശിച്ചു പലരുടെയും പിന്നാലെ നടന്നു അവസാനം സമൂഹമാധ്യമങ്ങളിലെ തരംഗമാകാനായിരുന്നു യോഗം, ആ പാട്ടുകാരി ക്യാറ്റ് ജാനിസ് അന്തരിച്ചു. 31ാം വയസ്സില്‍ ക്യാന്‍സര്‍ രോഗത്തിന് പിന്നാലെയാണ് ക്യാറ്റ് ജാനിസിന്റെ അന്ത്യം. 2022 മാര്‍ച്ചിലാണ് അസ്ഥികളേയും കോശങ്ങളേയും ബാധിക്കുന്ന സാര്‍ക്കോമ എന്ന ക്യാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ജനുവരി ആദ്യവാരത്തില്‍ ക്യാറ്റ് ജാനിസ് പുറത്തിറക്കിയ ഡാന്‍സ് ഔട്ടാ മൈ ഹെഡ് എന്ന ഗാനം വമ്പന്‍ ഹിറ്റായിരുന്നു. കാതറിന് ഇപ്സാന് എന്നാണ് അമേരിക്കക്കാരിയായ ക്യാറ്റ് ജാനിസിന്റെ യഥാര്‍ത്ഥ പേര്. കൗമാരപ്രായത്തില്‍ തന്നേ ഗാനങ്ങള്‍ എഴുതിയിരുന്ന ക്യാറ്റ് ജാനിസ് ഇരുപത് വയസ്സിന് ശേഷമാണ് സംഗീതരംഗത്ത് സജീവമാകുന്നത്.
അപൂര്‍വ്വയിനം ക്യാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാ വിവരങ്ങള്‍ അടക്കം ലക്ഷക്കണക്കിനുള്ള ആരാധകരോട് ക്യാറ്റ് ജാനിസ് പങ്കുവച്ചിരുന്നു. കീമോ തെറാപ്പിക്കും റേഡിയേഷനും ശസ്ത്രക്രിയയ്ക്കും ശേഷം ക്യാന്‍സര്‍ മോചിതയായെന്ന് വിലയിരുത്തിയെങ്കിലും 2023ല്‍ ക്യാറ്റ് ജാനിസിന്റെ ശ്വാസകോശത്തില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. തന്റെ പാട്ടുകളുടെ പൂര്‍ണ അവകാശം 7 വയസ്സുകാരനായ മകന് ലോറന് നല്കിയ ക്യാറ്റ് ജാനിസ് മകന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായി എല്ലാവരും പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആദരാഞ്ജലികളോടെ FC