ഗീത ഗോവിന്ദം പോലെ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തില്‍ വിവാഹം ഉടന്‍….
എട്ടു വര്‍ഷം പ്രണയിച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും ഒന്നായത് അതുപോലെ ഇതെത്രകാലം നീളുമെന്നറിയില്ല, എന്തായാലും പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്, വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന ചര്‍ച്ചകള്‍ ഗോസിപ്പുകോളങ്ങളില്‍ സജീവമാണ്. എന്നാല്‍ ഇരുവരും ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ മാലദ്വീപില്‍ നിന്ന് വിജയ് ദേവരകൊണ്ട പങ്കുവച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.
വിജയ് പങ്കുവച്ച ചിത്രത്തിന്റെ ലൊക്കേഷനാണ് ഫോട്ടോ വൈറലാകാന്‍ കാരണം. അതേ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ‘വാട്ടര്‍ ബേബി’ എന്ന അടിക്കുറിപ്പോടെ ഒക്ടോബറില്‍ രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഒക്ടോബറില്‍ രശ്മികയ്ക്കൊപ്പം മാലദ്വീപില്‍ വിജയ്യും ഉണ്ടായിരുന്നുവെന്നും അന്ന് രശ്മികയെടുത്ത ചിത്രമാണ് വിജയ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നതെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍ ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും വിജയ് പുതുവത്സരം ആഘോഷിക്കാന്‍ മാലദ്വീപില്‍ പോയപ്പോള്‍ എടുത്ത പുതിയ ചിത്രമാകാം ഇതെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.. 30 ലക്ഷം പേരാണ് ഈ സന്തോഷ വാര്‍ത്ത ഏറ്റെടുത്ത്. FC