നടി വരദ പറയുന്നു ഈ സംസാരം ഭ്രാന്താശുപത്രിയില്‍ എത്തിക്കും… ഒപ്പം ആരാണ് ഇരിക്കുന്നത് കണ്ടോ.. പോകേണ്ടിവരുമോ…
രസകരമായ സംഭാഷണം.. രണ്ടുതാരങ്ങള്‍.. ഒന്ന് മാംഗല്യം എന്ന സീരിയലിലെ വില്ലത്തി വരദ.. രണ്ട് മാംഗല്യത്തിലെ നായിക മരിയ പ്രിന്‍സ് ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തിനൊപ്പം ഒരു ലോജിക്കുമില്ലാതെ സംസാരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത്, ഇപ്പോള്‍ ഇതാരെങ്കിലും കേട്ട് വന്നാല്‍ ഉറപ്പായും ഞങ്ങളെ ഭ്രാന്താശുപത്രിയില്‍ ആക്കും എന്നാണ്’, എന്ന് വീഡിയോയ്ക്ക് ഒപ്പം വരദ കുറിക്കുന്നു. സീരിയലില്‍ എന്താ ക്യാരക്ടര്‍, ശരിക്കും നോക്ക് എന്തൊരു പാവമാ വരദ എന്നാണ് മറ്റൊരാള്‍ പറയുന്നു. അടുത്തിടെ ഒരു ഷോയില്‍ മകന്റെ കാര്യങ്ങള്‍ നോക്കുന്നതിനെപ്പറ്റി നടി പറഞ്ഞത് ശ്രദ്ധനേടിയിരുന്നു.
എനിക്ക് ആകെ ബുദ്ധിമുട്ട് കുഞ്ഞിനെ മാനേജ് ചെയ്യുന്ന കാര്യത്തിലാണ്. ഒരു മകനാണുള്ളത്. ജിയാന്‍ എന്നാണ് മോന്റെ പേര്, ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവനെ മാനേജ് ചെയ്യുന്നതാണ് വര്‍ക്കിങ്ങ് അമ്മമാരുടെ പ്രധാന പ്രശ്നം. എന്നാല്‍ അത് എന്റെ മമ്മിയും പപ്പയും അത് നന്നായി ചെയ്യുന്നുണ്ട്. ബാക്കിയുള്ള താരങ്ങളെ പോലെ ഞാന്‍ അത്ര ബിസിയല്ല. സീരിയലിലെ വില്ലത്തി ഞാനാണ്. അതുകൊണ്ട് എല്ലാ ദിവസവും ഞാന്‍ വേണ്ടതുകൊണ്ട് തിരുവനന്തപുരത്താണ് ഷൂട്ടിങ് നടക്കുന്നത്. അവിടെ ആയിരിക്കും ഞാന്‍ കൂടുതല്‍ ദിവസവുമെന്നും വരദ പറഞ്ഞിരുന്നു.
സീരിയല്‍ താരമായ ജിഷിനെ ആയിരുന്നു വരദ വിവാഹം ചെയ്തത്. എന്നാല്‍ ആരാധകരെ ഏറെ വേദനിപ്പിച്ച് ആയിരുന്നു ഇവരുടെയും വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ താരങ്ങള്‍ ഇത്രയും നാള് ഈ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ അടുത്തിടെ ജിഷിന് ഇക്കാര്യം സത്യമാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. FC