ഭംഗികൂട്ടാന്‍ കീറിമുറിച്ച നടി അഭിരാമിയുടെ ചുണ്ടായത് കണ്ടോ.. അമൃത പറഞ്ഞതാണ് ….
സഹോദരി അമൃതയുടെ വരെ നിര്‍ദേശങ്ങള്‍ മാനിച്ചാണ് അഭിരാമി തന്റെ ചുണ്ടു ഭംഗിയാക്കാന്‍ ഒരുങ്ങിയത് സര്‍ജറി കഴിഞ്ഞ ശേഷം താരം ആരാധകരോട് ചോദിക്കുകയാണ് തന്റെ ചുണ്ടിന്റെ ഭംഗികൂടിയില്ലേ എന്ന്, ഇരു സഹോദരിമാരും എപ്പോഴും മിനിസ്ക്രീനിലും റിയാലിറ്റി ഷോകളിലും സോഷ്യല്‍ മീഡിയകളിലും എല്ലാം സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ അഭിരാമി ഇപ്പോള്‍ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധേയം.
തന്റെ മുഖത്തിനും ചുണ്ടിനും ചികിത്സ നടത്തിയതിനെ കുറിച്ചാണ് അഭിരാമി തുറന്നു പറയുന്നത്. നീര് വന്ന് വീര്‍ത്ത മുഖവും ആയിട്ടായിരുന്നു താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്, എന്നാല്‍ തന്റെ മുഖം കണ്ട് ആരും പേടിക്കേണ്ടതില്ലെന്നും തന്റെ മുഖം കണ്ടാല്‍ കുറച്ച് നീര് വന്നതു പോലെ തോന്നുമെന്നും ഫില്ലര്‍ ചെയ്തിട്ടുണ്ടെന്നും. ശരീരത്തിലോ മുഖത്തോ കുറവുകളോ കുഴികളോ മറ്റോ ഉണ്ടെങ്കില്‍ ഇഞ്ചക്ഷനിലൂടെ അതിനെ സാധാരണ നിലയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തിയാണ് ഫില്ലര്‍ എന്നും താരം പറയുന്നു.
താന്‍ ചുണ്ടിന് ഈ ഫില്ലര്‍ ചികിത്സയാണ് നടത്തിയത്. ഇതിനു മുമ്പും ഈ ചികിത്സ താന്‍ ചെയ്തിട്ടുണ്ടെന്നും കുറച്ചു ദിവസത്തേക്ക് മുഖത്ത് ഇത്തിരി വീക്കം ഉണ്ടാകും എന്നും പ്ലാസ്റ്റിക് സര്‍ജറിയെ വെച്ചുനോക്കുമ്പോള്‍ ഇത് അത്ര എക്സ്പെന്‍സീവ് അല്ലെന്നും അഭിരാമി പറയുന്നുണ്ട്. ശേഷം തന്റെ മുഖത്തുള്ള നീരൊക്കെ പോയതിന്റെ ഫോട്ടോയും വീഡിയോകളും അഭിരാമി ഷെയര്‍ ചെയ്തിരുന്നു. ഈ ഫില്ലര്‍ ചികിത്സ ആരെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു ഡോക്ടറുടെ നിരീക്ഷണം ഉറപ്പാക്കണമെന്ന് അഭിരാമി പറയുന്നുണ്ട്. എന്നാല്‍ 12 മുതല്‍ 18 മാസം വരെയാണ് ഇതിന് ഗുണം ഉണ്ടാവുകയാത്രെ. FC