കുടുംബ ഫോട്ടോ പൃഥ്വിരാജ് സുപ്രിയ- സൂര്യ ജ്യോതിക.. വലിയ താരങ്ങള്‍ ഒത്തതിന് …
മലയാളികളുടെ പൃഥ്വിരാജ് മലയാളികള്‍ സ്നേഹിക്കുന്ന സൂര്യ ജ്യോതിക ഇവര്‍ക്കൊപ്പം സുപ്രിയയും, തമിഴ് താരദമ്പതികളായ സൂര്യ-ജ്യോതിക ജോഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത് നടന് പൃഥ്വിരാജാണ്. നിര്‍മ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും ചിത്രത്തിലുണ്ട്. പ്രചോദിപ്പിക്കുന്ന സുഹൃത്തുക്കള്‍ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ സുപ്രധാന വര്‍ഷമാണിത്. അന്യഭാഷയിലേത് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി ഒരുങ്ങുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന കാതല്‍ എന്ന ചിത്രത്തിലാണ് ജ്യോതിക ഒടുവിലായി അഭിനയിച്ചത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൂര്യ. താരത്തിന്റെ കരിയറിലെ 42-ാം ചിത്രമാണിത്. താരങ്ങള്‍ ഇങ്ങനെ ഒന്നായിച്ചേരുന്നത് നല്ല കാഴ്ച്ചയാണ്. FC