മറന്നുപോയോ നടി സുജാ കാര്‍ത്തികയേ 11 വര്‍ഷങ്ങള്‍ക്ക് ശേഷമിതാ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം….
മോഹന്‍ലാലിന്റെ അനിയത്തിയായി ജയറാമിന്റെ നായികയായി തിളങ്ങിനിന്ന സുജകാര്‍ത്തിക വിവാഹത്തോടെ രംഗം വിടുകയായിരുന്നു പതിനൊന്നു വര്‍ഷത്തിന്റെ വലിയ ഇടവേളക്ക് ശേഷം സുജാ കാര്‍ത്തിക ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമെത്തിയത് ആരാധകര്‍ക്കും നല്ല കാഴ്ചയായി, തന്റെ കുടുംബത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സുജാ കാര്‍ത്തിക.
ഭര്‍ത്താവ് രാകേഷും താനും ബാല്യകാല സുഹൃത്തുക്കളായിരുന്നു എട്ടാം ക്ലാസ് മുതല്‍ തങ്ങള്‍ ഒന്നിച്ചു പഠിച്ചവരാണ് എന്നാല്‍ ആദ്യമൊക്കെ ഇരുവര്‍ക്കും ഇടയില്‍ പ്രണയമൊന്നും ഉണ്ടായിരുന്നില്ലത്രെ. പിന്നീടെപ്പോഴോ സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക് വഴിമാറി രാകേഷ് തന്നോടുള്ള ഇഷ്ടം തുറന്നു പറയുകയായിരുന്നു എന്നും അങ്ങനെ വീട്ടുകാരുമായി സംസാരിച്ച് ഒടുവില്‍ വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നും സുജ പറയുന്നു.
2018 ലായിരുന്നു സുജ കാര്‍ത്തികയുടെ വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഭര്‍ത്താവ് രാകേഷ് കൃഷ്ണ നേവിയില്‍ എന്‍ജിനീയറാണ്. വിവാഹശേഷം പഠനം വ്യക്തി ജീവിതം ലക്ഷ്യമാക്കിയാണ് അഭിനയജീവിതത്തിനു കര്‍ട്ടനിട്ടത്, മലയാളി മാമന് വണക്കം, പാഠം ഒന്ന് ഒരു വിലാപം, റണ്‍വേ, നാട്ടുരാജാവ്, നേരറിയാന്‍ സിബിഐ, ലോകനാഥന് ഐഎഎസ്, അച്ഛനുറങ്ങാത്ത വീട്, കിലുക്കം കിലു കിലുക്കം, 2013 ല്‍ ലിസമ്മയുടെ വീട് വരെ മുപ്പതോളം സിനിമകളിലാണ് അഭിനയിച്ചത് ഒരുമകനും മകളുമാണ് താരത്തിന്. FC