നടി ആനി മരിച്ചു.. ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സക്കിടെ മരണം.. 45 വയസ്സായിരുന്നു…
പ്രതീക്ഷിക്കാത്ത വാര്‍ത്ത അതുകൊണ്ടു തന്നെ ആരാധകര്‍ കടുത്ത നിരാശയിലാണ്.. രോഗത്തെക്കുറിച്ച് അറിയാമായിരുന്നു എന്നാല്‍ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു ആരാധകര്‍ പക്ഷെ വന്ന വാര്‍ത്ത നടി ആനി വേഴ്ഷിങ് അന്തരിച്ചു എന്നാണ് 45 വയസ്സായിരുന്നു നടിയുടെ മാനേജര്‍ ക്രേഗ് ഷിനേയ്ഡറാണ് വിവരം പുറത്ത് വിട്ടത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ടെലിവിഷന്‍ സീരീസുകളിലൂടെയാണ് ആനി വേഴ്ഷിങ് ശ്രദ്ധനേടിയത്. 2002 ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ട്രെക്ക്: എന്റര്‍പ്രൈസിലൂടെയായിരുന്നു അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ഏഞ്ചല്‍, കോള്‍ഡ് കേസ്, 24, നോ ഓര്‍ഡിനറി ഫാമിലി, ഡൗട്ട് തുടങ്ങി അമ്പതോളം സീരീസില്‍ അഭിനയിച്ചു. ബ്രൂസ് ഓള്‍മെറ്റി, ബിലോ ദ ബെല്‍റ്റ് വേ തുടങ്ങിയവയാണ് ആനി അഭിനയിച്ച സിനിമകള്‍.
ആനിയുടെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. ആനിയുടെ വിയോഗം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആദരാഞ്ജലികളോടെ, FC