മോഹന്‍ലാല്‍ ശ്വേതാമേനോന് വിവാഹം.. നടി നിയമനടപടിക്ക്…
വാര്‍ത്തകള്‍ കൃത്രിമമായി സൃഷ്ടിക്കുക.. തീര്‍ത്തും അവഹേളനമായ ഈ നടപടിക്കെതിരെ ശക്തമായാണ് നടി ശ്വേതാമേനോന് രംഗത്തെത്തിയത്.. ഒരു വാര്‍ത്തകളോടും ഇത്ര കോപിച്ചു കണ്ടിട്ടില്ല ഒരിക്കലും ശ്വേതയെ അവരെക്കുറിച്ചു പലരും പല വാര്‍ത്തകളും നല്കി എന്നാല്‍ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ വാര്‍ത്ത സഹിക്കാന്‍ കഴിയുന്നതിലും വലുതായിപ്പോയി അതുകൊണ്ടു തന്നെ വാര്‍ത്ത നല്കിയ നവമാധ്യമത്തിനെതിരെ അവര്‍ നിയമ നടപടിക്കൊരുങ്ങുകയാണ്..
എന്നോടുള്ള അടുപ്പം വച്ച് മോഹന്‍ലാല്‍ കല്യാണാലോചനയുമായി വന്നിരുന്നു: ശ്വേത മേനോന് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്. ശ്വേതയുടെയും മോഹന്‍ലാലിന്റെയും ചിത്രവും വാര്‍ത്തയ്ക്ക് ഒപ്പമുണ്ട്. ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതം ആണ് എന്നാണ് ശ്വേത മേനോന് പറയുന്നത്. അപകീര്‍ത്തിപരമായ ക്ലിക്ക് ബൈറ്റ് യെല്ലോ ജേണലിസം കണ്ട് മതിയായി. ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. സ്ത്രീകളെ കുറിച്ച് ഇങ്ങനെ ദുരുദ്ദേശപരമായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിര്‍ത്തി അവരെ ബഹുമാനിക്കാന്‍ പഠിക്കൂ എന്നാണ് ശ്വേത വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് നടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. FC