നടി ഷംന കാസിം ആഘോഷിക്കുകയാണ് കല്ല്യാണം കഴിഞ്ഞ ഉടനെ ഗര്‍ഭിണി.. വളക്കാപ്പ് …..
ഷംന അഭിനയത്തില്‍ നിന്ന് ജീവിതത്തിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു, ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ ഒന്നാണ് ഗര്‍ഭകാലം. ഏതൊരു സ്ത്രീയും സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന കാലം. ചിലരാകട്ടെ, ഇത് ആഘോഷമാക്കുകയും ചെയ്യും. അത്തരത്തില്‍ ഗര്‍ഭിണിയായതിന് ശേഷമുള്ള ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ് നടി ഷംനകാസിം .
കുഞ്ഞുവയറുമായി നൃത്തം ചെയ്യുന്ന വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഷംന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘എന്റെ കുഞ്ഞിനോടൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഷംനയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നുള്ള വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേര് പങ്കുവെച്ചിട്ടുണ്ട്. ഷംനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ദീപ്തി വിധുപ്രതാപ്, കൃഷ്ണപ്രഭ, തസ്നി ഖാന്, സരയൂ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു. മെറൂണ്‍ നിറത്തിലുള്ള സാരിയാണ് ഷംന ധരിച്ചത്. ഇതിനൊപ്പം ഹെവി ആഭരണങ്ങളും കുപ്പി വളകളും അണിഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സിജാനാണ് ഷംനയെ ഒരുക്കിയത്. FC