ഫഹദ് ഫാസില്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,ഷൂട്ടിങ്ങിനിടെ വലിയ അപകടം താരം ആശുപത്രിയില്‍
ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ട് നടത്തുന്നതിനിടെയായിരുന്നു ലൊക്കേഷനില്‍ ഒരു അപകടം നടന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന മഹേഷ് നാരായണന് റെ തിരക്കഥയാണ് മലയന്‍ കുഞ്ഞ്. ചിത്രം സംവിധാനം ചെയ്യുന്നത് സജിമോന്‍ ആണ് .മലയന്‍ കുഞ്ഞ് നിര്‍മ്മിക്കുന്നത് ഫഹദ് ഫാസില്‍ തന്നെയാണ്. ഈ ചിത്രത്തിലെ ഒരു പ്രധാന രംഗമാണ് വീട് മണ്ണിനടിയിലേക്ക് ഒലിച്ചുപോകുന്നത് സാങ്കേതിക പ്രവര്‍ത്തകരും അണിയറപ്രവര്‍ത്തകരും നടീനടന്മാരുമ ടക്കം നൂറുകണക്കിന് ആളുകള്‍ സെറ്റില്‍ ഉണ്ടായിരുന്നു .മണ്ണും ചെളിയും താഴേക്ക് ഒലിച്ചിറങ്ങുന്നതിനൊപ്പം ഫഹദും താഴേക്ക് പോവുകയായിരുന്നത്രേ. മണ്ണ് ഒലിച്ചു പോകുന്ന സീനിനൊപ്പമാണ് താരത്തിന് അപകടം പറ്റിയത്. ഉടന്‍തന്നെ അണിയറപ്രവര്‍ത്തകര്‍
ഷൂട്ട് നിര്‍ത്തിവെച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ഫഹദിനെ. വീഴ്ച്ചക്കിടയില്‍ സംഭവിച്ച ചെറിയ പരിക്കുകളും അതോടനുബന്ധിച്ചുള്ള വേദനകളും ഒഴിച്ചാല്‍ കാര്യമായ പൊട്ടലുകളും ചതവോ ഒന്നും ദൈവാധീനം കൊണ്ട് സംഭവിച്ചിട്ടില്ല. അപകടത്തിന് ആഘാതത്തില്‍ നിന്ന് മോചിതരാകാത്തതുകൊണ്ടാണോ എന്നറിയില്ല മലയന്‍ കുഞ്ഞിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്ത്തിവെച്ചിരിക്കുകയാണത്രേ. ഫഹദിനെ വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.