ഉര്‍വ്വശിയെ ഒഴിവാക്കി മനോജ് കെ ജയന് ആശയെ കണ്ടിലെ പത്ത് വര്‍ഷമായി സൗന്ദര്യം കൂടി
ആരും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹിതരായത് .രണ്ടുപേരെയും സ്നേഹിക്കുന്ന ആരാധകര്‍ ആ ബന്ധത്തെ സന്തോഷത്തോടെ വരവേറ്റു. ഒരു പെണ്‍കുഞ്ഞ് ഈ താരദമ്പതികള്‍ക്ക് പിറക്കുകയും ചെയ്തു കുഞ്ഞാറ്റ . എന്നാല്‍ എവിടെയെല്ലാമോ പിഴച്ച ദാമ്പത്യം അടിയുലയാന് തുടങ്ങി. ഇരുവരും ചേര്‍ന്ന് ഒരു തീരുമാനം എടുത്തു വേര് പിരിയാമെന്ന്.ദുഃഖത്തോടെ ആണെങ്കിലും ആരാധകര്‍ക്ക് വിവാഹമോചിതരാകുന്ന താരദമ്പതികളെയും കാണേണ്ടിവന്നു. എന്നാല്‍ മകള്‍ കുഞ്ഞാറ്റയ്ക്ക് വേണ്ടി കോടതി കയറി ഇറങ്ങി നിരവധി തവണ. വിവാഹമോചിതരായ മനോജ് കെ ജയനും ഉര്‍വ്വശിയും പിന്നെ വേറെ വിവാഹം കഴിച്ചു. ഇതെല്ലാം സംഭവിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞു എന്നറിയുമ്പോഴാണ് ആശ്ചര്യം. മനോജ് കെ ജയന് തന്റെ പ്രിയതമ ആശയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുത്തു പങ്കുവെച്ചുകൊണ്ട് കുറിച്ചതിനെ. ഇന്ന് ഞങ്ങളുടെ പത്താം വിവാഹവാര്‍ഷികം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ ആശയെ എന്നോട് ചേര്‍ത്തുവെച്ച സര്‍വ്വശക്തനായ ദൈവത്തിന് ഒരു കോടി പ്രണാമം.നന്ദി ആഘോഷമില്ല പകരം പ്രാര്‍ത്ഥന മാത്രം .ലവ് യു ആശ എന്നാണ് മനോജ് കെ ജയന്റെ സ്നേഹത്തില്‍ ചാലിച്ച കുറിപ്പ്. 2011 ആശയെ വിവാഹം കഴിച്ച മനോജ് കെ ജയന് ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ഉര്‍വ്വശിയുടെ മകള്‍ കുഞ്ഞാറ്റയും ഇവര്‍ക്കൊപ്പമാണ് സന്തോഷത്തോടെ ജീവിക്കുക ഇനിയും നൂറു വര്‍ഷം.