അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് ജോണ്‍ എബ്രഹാമും,അഭിഷേക് ബച്ചനും
ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ എല്ലാവരും വീട്ടിലായി. ആ സമയത്ത് ശരിക്കും ആഘോഷിക്കപ്പെട്ട ചിത്രമാണ്
അയ്യപ്പനും കോശിയും.കുടുംബം ഒരന്നടങ്കമിരുന്ന് ഹിറ്റാക്കിയ ഈ ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനും ആയിരുന്നു കോശി കുര്യയനും അയ്യപ്പന് നായരുമായത്.സച്ചി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അഭിനയിച്ച ഓരോരുത്തരും ജനകീയരായി.ഏറ്റവും വലിയ ദുഖമായത് സച്ചിയുടെ പ്രതീക്ഷിക്കാതെയുളള മരണമാണ്.തൊട്ടുപ്പിന്നാലെ സതീഷ് എന്ന പോലീസ് ഒഫീസറെ അനശ്വരമാക്കിയ അനില്‍ നെടുമങ്ങാടിന്റെ മുങ്ങി മരണവും വേദനയിലാഴ്ത്തി.
ഇനിയി ചിത്രം മൊഴിമാറി വരുകായാണ്.ഹിന്ദിയിലേക്കാണ് റീമേക്കാവുന്നത്.ഒരു ഏറ്റു മുട്ടല്‍ കാണന്‍ ബോളിവുഡ് കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.13 വര്‍ഷം മുമ്പ് അഭിഷേകും ജോണും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ദോസ്താന.ഇതിന്റെ രണ്ടാം ഭാഗം വരുമെന്ന് നിരവധി തവണ കേട്ടെങ്കിലും ഒന്നും നടന്നില്ല.ഇപ്പോഴിതാ ജോണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നു കഥയിക്കും ആക്ഷനും തുല്ല്യപ്രധാന്യമുളള സിനിമയാണ് അയ്യപ്പനും കോശിയും .ജെ എ എന്റര്ടെയിന്മെന്റ്സ് ഇത്തരം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഹിന്ദി റീമേക്കിലൂടെ ഒരു നല്ല സിനിമ എന്ന പ്രതീക്ഷയിലാണെന്നും ജോണ്‍ പറയുന്നു.പത്താന് എക് വില്ലന്‍ ടു എന്നി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ജോണ്‍ ജൂലൈയില്‍ ഫ്രീയാകും.അതുപോലെ അഭിഷേകും ദസ്വി പൂര്‍ത്തിയാക്കി ജൂലൈയില്‍ എത്തുന്നതോടെ സിനിമ ആരംഭക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആരാകും അയ്യപ്പനും കോശിയുമെന്ന് കാത്തിരുന്നു കാണാം.