മുന്‍ ഭാര്യയുടെ പീഡനം നടന് നിതീഷ് വീണ്ടും പോലീസ് സ്റ്റേഷനില്‍.. രണ്ടുഭാര്യമാരും വേര് പിരിഞ്ഞു നാലുമക്കള്‍…
ആരാധകരിലേക്ക് അവതാരമെടുത്ത് എത്തിയത് ഭഗവാന് കൃഷ്ണനായി.. മലയാളികളുടെ ഹൃദയം കവര്‍ന്നത് കൃഷ്ണനായും ഗന്ധര്‍വനായും.. പക്ഷെ നിലവില്‍ മാനസീകമായ പീഡനം സഹിക്കവയ്യാതെ പോലീസ് സ്റ്റേഷനിലും..
മുന്‍ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടന് നിതീഷ് ഭരദ്വാജ് പൊലീസില്‍ പരാതി നല്കി. മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത ഭരദ്വാജിനെതിരെയാണ് താരം പൊലീസിനെ സമീപിച്ചത്. ഏറെ നാളായി സ്മിത തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് താരം പരാതിയില്‍ പറയുന്നു.
മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനാണ് നിതീഷ് ഭരദ്വാജ്. പത്മരാജന് ചിത്രം ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളികള്‍ക്കും അദ്ദേഹം സുപരിചിതനാണ്. ഭോപ്പാല്‍ പോലീസ് കമ്മീഷണര്‍ ഹരിനാരായണാചാരി മിശ്രക്കാണ് താരം പരാതി നല്‍കിയത്. മുന്‍ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ ഇരട്ട പെണ്മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും താരം പറയുന്നു, നിതീഷ് ഭരദ്വാജിന്റെ പരാതിയില്‍ ഭോപ്പാല്‍ പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഡീഷനല്‍ ഡിസിപി ശാലിനി ദീക്ഷിതിനാണ് അന്വേഷണ ചുമതല.
12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേര്‍പിരിയുന്നത്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. സുഹൃത്തുക്കളിലൂടെ പരസ്പരം പരിചയപ്പെട്ട നിതീഷും സ്മിതയും 2009 മാര്‍ച്ച് 14നാണ് വിവാഹിതരാകുന്നത്. പതിനൊന്ന് വയസുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്കി. മോനിഷ പട്ടേലാണ് ആദ്യ ഭാര്യ 1991ല്‍ വിവാഹിതരായ ഇവര്‍ 2005ല്‍ വേര്‍പിരിഞ്ഞു. ആദ്യ ഭാര്യയിലുണ്ടായ രണ്ട് കുട്ടികളും അമ്മയോടൊപ്പമാണ് കഴിയുന്നത്. FC