നടി ജയാബച്ചന്റെ ആസ്തി 1578 കോടി, 17 ആഡംബര കാറുകള്‍.. 41 കോടിയുടെ ആഭരണങ്ങള്‍.. ബാക്കികൂടി കേള്‍ക്കുക…
ഇത്ര സമ്പത്തുള്ള ഒരു അഭിനയകുടുംബം ഇന്ത്യയില്‍ ഉണ്ടാകുകയില്ല എന്നുറപ്പാണ്.. നടി ജയാ ബച്ചന് രാജ്യസഭയിലേക്ക് അഞ്ചാം തവണയും പോകുകയാണ് 2004 മുതല്‍ ജയ രാജ്യസഭയില്‍ അംഗമാണ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജയ സ്വത്ത് വിവരങ്ങളുടെ രേഖകളും സമര്‍പ്പിച്ചു. ജയയുടെയും ഭര്‍ത്താവും നടനുമായ അമിതാഭ് ബച്ചന്റെയും ഉടമസ്ഥതയിലുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ വിവരമാണ് നല്‍കിയത്. ജയയുടെയും അമിതാഭിന്റെയും ജംഗമ സ്വത്തുക്കള്‍ ഏതാണ്ട് 849 കോടിയോളം വരും സ്ഥാവര വസ്തുക്കളുടെ മൂല്യം 729 കോടിയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ജയയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത് 10 കോടിയാണ്. അമിതാഭിന്റേത് 120 കോടിയോളം വരും. ജയയുടെ പക്കല്‍ 41 കോടിയോളം മൂല്യമുള്ള ആഭരണങ്ങളുണ്ട്. അമിതാഭിന്റേത് 25 കോടിയാണ്. രണ്ട് ബെന്‍സും ഒരു റേഞ്ച് റോവറുമടക്കം പതിനേഴോളം വാഹനങ്ങളുണ്ട്. എല്ലാത്തിനും ചേര്‍ന്ന് 18 കോടിയോളം വിലവരും. ഫെബ്രുവരി 27നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.
രാഷ്ട്രീയത്തിരക്കുകള്‍ക്കിടയിലും സിനിമയില്‍ അഭിനയിക്കാനും ജയ സമയം കണ്ടെത്താറുണ്ട്. എന്നിരുന്നാലും പലപ്പോഴും വര്‍ഷങ്ങളുടെ ഇടവേളയെടുക്കാറുണ്ട്. 2017 ല്‍ അഭിനയിച്ച ദ ഗ്രേറ്റ് ലീഡര്‍ എന്ന ചിത്രത്തിന് ശേഷം 2023 ലാണ് പിന്നീട് അഭിനയിച്ചത്. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച റോക്കി ഓര് രാണി കീ പ്രേം കഹാനി എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലായിരുന്നു വേഷമിട്ടത്. അതെ എങ്ങനെയെങ്കിലും പണമുണ്ടാക്കി കോടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയട്ടെ FC