നടന് സുദേവ് വിവാഹിതനായി ഗുരുവായൂര്‍ കണ്ണനെ സാക്ഷിയാക്കി അമര്‍ ദീപിന് താലിചാര്‍ത്തി.. നടന്മാര് ആരുമെത്തിയില്ല…
ആര്ഭാടങ്ങളൊന്നുമില്ല.. എല്ലാം ലളിതം.. നടന് സുദേവ് നായര്‍ വിവാഹിതനായി. മോഡല്‍ അമര്‍ദീപ് കൗറാണ് വധു. ഗുരുവായൂരില്‍ വച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പ്രണയജോഡികളായ ഇരുവരും വിവാഹിതരായി, മുംബൈയില്‍ ജനിച്ചുവളര്‍ന്ന സുദേവ് 2014ല്‍ സൗമിക് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് എത്തിയത്.
മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ആദ്യ മലയാള ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. അനാര്‍ക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികള്‍, മിഖായേല്‍, അതിരന്, മാമാങ്കം, വണ്‍, ഭീഷ്മപര്‍വ്വം, പത്തൊന്‍പതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഗുജറാത്തിലാണ് അമര്‍ദീപ് കൗറിന്റെ ജനനം. നിരവധി സൗന്ദര്യമത്സരങ്ങളിലെ വിജയികൂടിയാണ് അമര്‍ദീപ് കൗര്‍. താരത്തിന്റെ വിവാഹത്തിന് മലയാളത്തില്‍ നിന്നുള്ള നടീനടന്മാര് പങ്കെടുത്തിട്ടില്ല ഇനി ഇവര്‍ക്ക് വേണ്ടി പ്രത്യേക പാര്‍ട്ടി ഒരുക്കുമോ എന്നറിയില്ല നവ മിഥുനങ്ങള്‍ക്ക് മംഗളം നേരുന്നു FC