ആര്‍ക്കാണ് സംശയം ഞാന്‍ ബാലച്ചേട്ടന്റെ ഭാര്യതന്നെയാണ്.. ആരോ പോസ്റ്റിട്ടു ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന്.. എലിസബത്ത്..
വാലന്റൈന്‍സ് ഡേയില്‍ പ്രണയദിന സന്ദേശവും ഒപ്പം ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പങ്കുവച്ച് ഡോ.എലിസബത്ത്, മുന്‍പ് എലിസബത്ത് പങ്കുവച്ച വീഡിയോ തെറ്റായ രീതിയിലാണ് ചിലര്‍ വ്യാഖ്യാനിച്ചത്. ഇതിന് മറുപടിയുമായാണ് എലിസബത്ത് എത്തിയത്. ‘മുന്‍പ് ഇട്ടൊരു വീഡിയോയില്‍ എനിക്ക് ഡിപ്രഷനാണ്, ഞാന്‍ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാന്‍ വീഡിയോയില്‍ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷന് എന്നൊക്കെ പറഞ്ഞ് കുറേ നെഗറ്റീവ് കമന്റ്സ് വന്നു. അതിനും സത്യത്തില്‍ ഡിപ്രഷന് എന്നു പറയും. ഡിപ്രഷന് കുറച്ച് ലക്ഷണങ്ങളും പ്രശ്നങ്ങളുമൊക്കെയുണ്ട്. തോന്നിയപോലെ ആരെയെങ്കിലും കെട്ടി, ശേഷം പണി കിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷന് എന്നൊക്കെ പറഞ്ഞു. ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന കാര്യമല്ല ഡിപ്രഷന്. എനിക്ക് ഡിപ്രഷനാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല.
ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് പ്രശസ്തയായി, അതുകൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകള്‍ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോള്‍ എന്തെങ്കിലും തര്‍ക്കമുണ്ടോ. തര്‍ക്കമില്ല. മറ്റാര്‍ക്കും തര്‍ക്കമില്ലെന്നുമാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഫെയ്സ്ബുക്ക് ഉപയോഗിച്ചു കൂടാ എന്നൊരു നിയമം ഉണ്ടോന്ന് അറിയില്ല.
സെലിബ്രിറ്റി സ്റ്റാറ്റസിനു വേണ്ടിയാണ് ഞാന്‍ പ്രേമ വിവാഹം കഴിച്ചതെങ്കില്‍, എനിക്ക് ഇതിന് മുന്‍പും ഫെയ്സ്ബുക്ക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാന്‍ വീഡിയോ ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം രണ്ട് കൊല്ലം കഴിഞ്ഞാണ് ഈ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്.
പക്ഷേ ഇപ്പോഴുള്ള അക്കൗണ്ടിന് മുമ്പുള്ളതിനേക്കാള്‍ റീച്ചുണ്ട്. സെലിബ്രിറ്റിയുടെ ഭാര്യ ആയതുകൊണ്ട് കിട്ടിയതാണ്. പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ ആളുകള്‍ ഈ വീഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആഗ്രഹമില്ല. ഇഷ്ടമാണെങ്കില്‍ മാത്രം ഫോളോ ചെയ്താല്‍ മതി. ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണെന്നും എലിസബത്ത് പറയുന്നു. FC