നടന് അര്‍ബാസിന്റെ മകന് വയസ്സ് 25 പുതിയ ഭാര്യക്ക് 30 വയസ്സ് 26 വയസ്സിന്റെ വ്യത്യാസം.. ചെറിയ ഭാര്യയില്‍ നടന് ഹാപ്പി…
കഴിഞ്ഞ ഡിസംബറിലാണ് അര്‍ബാസ് ഖാനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാഖാനും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇരുവരുടേയും പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ അത്തരം കമന്റുകള്‍ക്കുള്ള മറുപടിയുമായി അര്‍ബാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അര്‍ബാസ് ഖാന് 56 ഉം ഷുറയ്ക്ക് 30 വയസ്സുമാണ് പ്രായം. ഇരുപത്തിയാറ് വയസ്സ് പ്രായവ്യത്യാസത്തെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകാര്ക്കാണ് അര്‍ബാസ് മറുപടി നല്‍കിയിരിക്കുന്നത്. തന്റെ ഭാര്യ ചെറുപ്പമാണ്,എന്നാല്‍ അവള്‍ക്ക് 16 വയസ്സല്ല. ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് തനിക്കും അവള്‍ക്കും വ്യക്തമായി അറിയാമെന്നാണ് അര്‍ബാസ് പറഞ്ഞത്.
”ഞങ്ങള്‍ പരസ്പരം എന്താണ് ആഗ്രഹിക്കുന്നത്, എന്താണ് ഞങ്ങള്‍ക്ക് വേണ്ടത്, എങ്ങനെയാണ് ഭാവിയെ നോക്കികാണുന്നത് എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാന്‍ ഒരുമിച്ചുണ്ടായിരുന്ന ഒരുവര്‍ഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതൊന്നും പെട്ടെന്നെടുക്കാന്‍ പറ്റിയ തീരുമാനങ്ങളല്ല എന്നും അര്‍ബാസ് ന്യായികരിക്കുന്നു.. പ്രായവ്യത്യാസം കൂടുതലുള്ളവര്‍ തമ്മിലുള്ള വിവാഹം നോക്കൂ, അതിന് വിജയസാധ്യത കൂടുതല്‍ ആയിരിക്കും. സ്നേഹം, ബഹുമാനം,പ്രതിബദ്ധത എന്നിവ പരസ്പരം നല്കാന് തങ്ങള്‍ തയ്യാറായിരുന്നുവെന്നും അതിനപ്പുറം മറ്റൊന്നും ബാധകമല്ലായിരുന്നുവെന്നും അര്‍ബാസ് കൂട്ടിച്ചേര്‍ത്തു. അര്‍ബാസിന്റെ രണ്ടാം വിവാഹമാണിത്. നടി മലൈക അറോറയായിരുന്നു നടന്റെ ആദ്യഭാര്യ. 1998ലായിരുന്നു ഇരുവരും വിവാഹിതരായത്. 2017ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്ഹാന് എന്നൊരു മകനുമുണ്ട്. പിതാവിന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. FC