ഞാന്‍ ധരിച്ചത് അമ്മയുടെ സാരിയും ബ്ലൗസും.. എന്തെങ്കിലും കണ്ടെങ്കില്‍ നിങ്ങളുടെ കുഴപ്പം നടി ചൈത്ര…
ഉള്ളിലുണ്ടെന്നു പറയേണ്ട കാര്യമില്ലലോ നന്നായി നോക്കിയാല്‍ മനസ്സിലാകും കണ്ടത് എന്താണെന്ന് വൈറലായ ‘ഗ്ലാമര്‍’ വിഡിയോയുടെ വാസ്തവം വിശദീകരിച്ച് നടി ചൈത്ര പ്രവീണ്‍. ‘എല്‍എല്‍ബി’ എന്ന സിനിമയുടെ പ്രമോഷന് പരിപാടിയില്‍ കറുത്ത സാരിയില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട നടിക്കു നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശരീരം വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണെന്നായിരുന്നു പ്രധാന വിമര്‍ശനം.
കറുത്ത നെറ്റ് സാരിയുടെ ഉള്ളില്‍ സ്കിന്‍ കളറുള്ള ബ്ലൗസ് ആയിരുന്നു ചൈത്ര ധരിച്ചത്. എന്നാല്‍ ബ്ലൗസ് ഇല്ലാതെയാണ് താരം എത്തിയത് എന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ കമന്റുകള്‍.”ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാന്‍ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്റ് കണ്ടപ്പോള്‍ സങ്കടം തോന്നി. അന്ന് ഞാന്‍ ധരിച്ചത് എന്റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാവണം എന്നു കരുതി ചെയ്തതല്ല. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്റെ നേട്ടമാണ് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ആ ഡ്രസ്സ് ധരിച്ചതിനു ശേഷം ഞാന്‍ എന്റെ അമ്മയ്ക്ക് വിഡിയോ കോള്‍ ചെയ്ത് കാണിച്ചിരുന്നു. ‘കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്’ എന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്. ഞാനൊരു ഡന്റിസ്റ്റാണ്. മോഡലിങ്ങിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അഭിനയ രംഗത്തേക്കു വരുന്നതിന് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവരെ പറഞ്ഞു മനസ്സിലാക്കിയത്. ചെയ്യുന്ന സിനിമകളുടെ സെറ്റിലേക്ക് അവരെയും കൊണ്ടുപോയതോടെ അവര്‍ക്കുണ്ടായിരുന്ന സംശയം മാറി കിട്ടി. ആ ധൈര്യത്തില്‍ മുന്നോട്ടു പോകുമ്പോഴാണ് ഈ വിഡിയോ വൈറലായത്. എന്തായാലും സന്തോഷമായല്ലോ FC