ചെറിയതും ഇറുങ്ങിയതുമായ വസ്ത്രം ധരിക്കുക.. ആരാധകരുടെ തിരക്കിലേക്ക് അലിഞ്ഞു ചേരുക ഞാന്‍ ആസ്വദിക്കുന്നു- ഹണിറോസ്…
ഏറ്റവും കൂടുതല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ അപമാനിക്കപ്പെടുന്ന നടിയാണ് ഹണിറോസ്.. അവരുപറയുന്നു ബോഡി ഷെയ്മിങ് മോശം ചിന്താഗതിയാണ്. മാറേണ്ടതാണ് പല വേര്‍ഷനായി ഞാന്‍ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനില്‍ക്കാനും ശീലിച്ചു. എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്. സൂപ്പര്‍ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ചലച്ചിത്രതാരം ഹണിറോസ് പറഞ്ഞു. ഉദ്ഘാടന വേദികളില്‍ പോവുന്നതും ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ആരുടെയടുത്തു നിന്നും ഒരു മോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ ആണ് ഹേറ്റ് കാമ്പയിന് പോലുള്ള നെഗറ്റീവ് സമീപനങ്ങള്‍ കാണുന്നത്. ഫോണിന്റെ കൊച്ചുലോകത്ത് മുഖം മൂടിയിട്ട് ചെയ്യുന്നല്ലേ. അവിടെയും പോസിറ്റീവായ അനുഭവങ്ങള്‍ ഏറെയുള്ളതു കൊണ്ട് ഇത്തരം പ്രവണതയെ അവഗണിക്കാനും സാധിക്കുന്നു. ഉദ്ഘാടക എന്ന ഇമേജ് നല്ല കഥാപാത്രങ്ങള്‍ തേടിവരാതിരിക്കാന്‍ കാരണമാവുന്നുണ്ടോ എന്ന സദസ്സിലെ ചോദ്യത്തിന് ഒരു നല്ല സിനിമ വന്ന് വിജയിച്ചാല്‍ തീരുന്നതേയുള്ളു ഇമേജ് എന്നും വരാനിരിക്കുന്ന റെയ്ച്ചല്‍ അത്തരമൊരു കഥാപാത്രമാണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. FC